സംസ്ഥാന സര്‍ക്കാരിന്റെ നൂറു ദിന കര്‍മ്മ പരിപാടി യുടെ ഭാഗമായി കൃഷി വിജ്ഞാന കേന്ദ്രം അമ്പലവയ ലില്‍ പൊതു പഴം പച്ചക്കറി സംസ്‌കരണ കേന്ദ്രം ആരംഭിച്ചു. ഔദ്യോഗിക ഉദ്ഘാടനം കൃഷി മന്ത്രി വിഎസ് സുനില്‍കുമാര്‍ ഓണ്‍ലൈനായി നിര്‍വ ഹിച്ചു.മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാ ണവും അതുപോലെതന്നെ വിപണനവും ആണ് കേന്ദ്രത്തിലുടെ ഉദ്ദേശിക്കുന്നത്.
കൃഷി വിജ്ഞാന കേന്ദ്രത്തില്‍ പതിനഞ്ചോളം വ്യത്യസ്ത യിനം മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ സംസ്‌കരണം നടത്തുന്നുണ്ട്.ഇവിടെത്തെ വിപണന കേന്ദ്രത്തിലുടെ തന്നെ ആളുകള്‍ക്ക് വാങ്ങുവാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട് .ചടങ്ങില്‍ ഗവണ്മെന്റ് ചീഫ് വിപ്പ് കെ രാജന്‍ ഓണ്‍ലൈനായി പരിപാടിക്ക് അധ്യക്ഷത വഹിച്ചു.മാനന്തവാടി എംഎല്‍എ ഒആര്‍ കേളു അമ്പലവയല്‍ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ ആര്‍ ചന്ദ്രബാബു, അമ്പലവയല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹഫ്സത് സി.കെ, അമ്പല വയല്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാര്‍, ആര്‍എ ആര്‍എസ് മേധാവി ഡേ. കെ അജിത്കുമാര്‍, ശാസ്ത്രഞ്ജര്‍ കെ.വി കെ മേധാവി ഡേ. അലന്‍ തോമസ് എന്നിവര്‍ സംസാരിച്ചു.