‘ഗാന്ധിയെ കൊന്നതിന് രണ്ട് പക്ഷമുള്ള നാടാ സാറെ ഇത്’ ജനഗണമന പ്രമോ പുറത്തുവിട്ടു

0

ഡിജോ ജോസ് ഒരുക്കുന്ന പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ കേന്ദ്ര വേഷങ്ങളിലെത്തുന്ന ജനഗണമന പ്രമോ പുറത്തുവിട്ടു.ഈ വര്‍ഷം റിലീസിനെത്തുന്ന ചിത്രത്തിന്റെ രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള പ്രമോയാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.രാജ്യദ്രോഹക്കുറ്റത്തിന് ജയിലിലായ പൃഥ്വിയെ സുരാജ് ചോദ്യം ചെയ്യുന്ന രംഗങ്ങളാണ് പ്രമോയിലുള്ളത് .പൊലീസ് ഉദ്യോഗസ്ഥനായാണ് സുരാജ് ചിത്രത്തിലെത്തുന്നത്. രാജ്യദ്രോഹകുറ്റമാണെന്ന് പറയുമ്പോഴും ഊരി പോരുമെന്ന് തറപ്പിച്ചു പറയുകയാണ് പൃഥി കഥാപാത്രം.ഗാന്ധിയെ കൊന്നതിന് രണ്ട് പക്ഷമുള്ള നാടാ സാറെ ഇത് എന്നാണ് മറുപടി.സിനിമയുടെ റിലീസ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ഷരീഫ് മുഹമ്മദ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് . ഛായാഗ്രഹണം സുദീപ് ഇളമണ്‍ സംഗീതം ജേക്‌സ് ബിജോയ്. ക്വീന്‍ സിനിമ ഒരുക്കിയ സംവിധായകനാണ് ഡിജോ ജോസ്

Leave A Reply

Your email address will not be published.

error: Content is protected !!