വായന ശ്രീ സ്വാഗതസംഘ രൂപീകരണ യോഗം നടന്നു.

0

വെള്ളമുണ്ട വിജ്ഞാന്‍ ലൈബ്രറിയില്‍ വായന ശ്രീ സ്വാഗതസംഘ രൂപീകരണ യോഗം നടന്നു.ജില്ലാ ലൈബ്രറി കൗണ്‍സിലും, ജില്ലാ കുടുംബശ്രീ മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന വായന ശ്രീ പദ്ധതി വിജയിപ്പിക്കുന്നതിന് വേണ്ടിയാണ് സ്വാഗത സംഘ രൂപീകരണം നടന്നത്.വാര്‍ഡ് അംഗം പി രാധ പരിപാടി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡണ്ട് കെ കെ ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു, എം ശശി മാസ്റ്റര്‍, എം, സഹദേവന്‍ മാസ്റ്റര്‍,ബിന്ദു ജെ ശുദാസ്, ശരണ്യ തുടങ്ങിയവര്‍ സംസാരിച്ചു. വാര്‍ഡംഗം പി രാധ ചെയര്‍പേഴ്സണായും, കെ കെ ചന്ദ്രശേഖരന്‍ കണ്‍വീനറായും സ്വാഗത സംഘം രൂപീകരിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!