ജനുവരി 26 ന് നടക്കുന്ന ക്ലീൻ കേരള ചെയിൻ ക്യാമ്പയിനിന്റെ ഭാഗമായി ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തുകളിൽ ഹരിത കർമ്മസേന ശേഖരിച്ച അജൈവ പാഴ്‌വസ്തുക്കൾ ക്ലീൻ കേരള കമ്പനിക്ക് വിപണനം നടത്തിയതിൽ പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് ഒന്നാമതായി. 1651.500 കിലോഗ്രാം തരം തിരിച്ച അജൈവ പാഴ്വസ്തുക്കളാണ് ഗ്രാമപഞ്ചായത്ത് ക്ലീൻ കേരള കമ്പനിക്ക് കൈമാറിയത്.
ഹരിതകേരള മിഷന്റെകയും, ശുചിത്വ മിഷന്റെയും ആഭിമുഖ്യത്തിൽ സമഗ്രമാലിന്യ നിർമ്മാണത്തിന്റെ ഭാഗമായി വികേന്ദ്രീകൃത മാലിന്യ സംസ്‌കരണം ഓരോ തദ്ദേശ സ്ഥാപനങ്ങളിലും നടപ്പിലാക്കി വരികയാണ്. ജൈവ മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്‌കരിച്ചും അജൈവപാഴ്വസ്തുക്കൾ വീടുകളിൽ നിന്നും, കടകളിൽ നിന്നും, സ്ഥാപനങ്ങളിൽ നിന്നും തരംതിരിച്ച് ഹരിതകർമ്മെസേനയുടെ സഹായത്തോടെ സംസ്‌കരണ ശാലയിലേക്ക് കയറ്റി വിടുക എന്നതാണ് പദ്ധതി.
ഹരിത സഹായ സ്ഥപനമായ നിറവ് വേങ്ങേരിയുടെ നേതൃത്വത്തിൽ കഴിഞ്ഞ 6 മാസങ്ങളായി നടന്ന് വരുന്നത്. വീടുകൾ, സ്ഥാപനങ്ങൾ, കടകൾ എന്നിവയിൽ നിന്ന് ശേഖരിക്കുന്ന അജൈവ പാഴ്വസ്തുക്കൾ ഗ്രാമപഞ്ചായത്ത് കാപ്പുംകുന്ന് പ്രവർത്തിക്കുന്ന താല്ക്കാലിക എം.സി.എഫിൽ എത്തിച്ച് അവിടെ നിന്ന് രണ്ടാംഘട്ട തരംതിരിക്കൽ നടത്തി വിപണനം നടത്തുകയാണ് ചെയ്യുന്നത്. ഇതിന് വേണ്ടി ക്ലീൻകേരള കമ്പനിയുമായി ഗ്രാമപഞ്ചായത്ത് ഉടമ്പടിയിൽ ഏർപ്പെട്ടിട്ടുണ്ട്. ഗ്രാമപഞ്ചായത്തിലെ 16 വാർഡുകളിലായി 32 സേനാംഗങ്ങൾ പ്രവർത്തിച്ചുവരുന്നു.
Sign in
Sign in
Recover your password.
A password will be e-mailed to you.