റിസോര്‍ട്ടുകളില്‍ അനധികൃതമായി ടെന്റ് കെട്ടുന്നത് വിലക്കണം -സി കെ ശശീന്ദ്രന്‍ എം എല്‍ എ മുഖ്യമന്ത്രിക്കും വനം വകുപ്പ് മന്ത്രിക്കും കത്തയച്ചു.വയനാട് ജില്ലയില്‍ ഒട്ടനവധി റിസോര്‍ട്ടുകളാണ് വനത്തിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത്. ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കതെയാണ് വനത്തിനോട് ചേര്‍ന്ന് കിടക്കുന്ന പല റിസോര്‍ട്ട് കോമ്പൗണ്ടുകളിലും ടെന്റുകള്‍ കെട്ടുന്നത്.ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് എംഎല്‍എ കത്തിലൂടെ ആവശ്യപ്പെട്ടു.
വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുകയോ അവരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയോ ചെയ്യുന്നില്ല.ജില്ലയ്ക്ക് പുറത്തുനിന്നും വിനോദ യാത്രക്ക് വരുന്ന ആളുകളോട് വന്യമൃഗ ശല്യത്തിന്റെ ഗൗരവം പോലും ബോധ്യപ്പെടുത്താതെയാണ് റിസോര്‍ട്ട് ഉടമകള്‍ സഞ്ചാരികളെ താമസിപ്പിക്കുന്നത്. വനാതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന റിസോര്‍ട്ടുകളില്‍ അനധികൃതമായി ടെന്റുകള്‍ കെട്ടുന്നത് വിലക്കാനും റിസോര്‍ട്ടുകളില്‍ ആവശ്യമായ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു.