മേപ്പാടിയിലെ കാട്ടാന ശല്യത്തിനെതിരെ ഫലപ്രദമായ ഫെന്‍സിങ്ങ് സംവിധാനം ഉടന്‍ നടപ്പാക്കുക, വന പ്രദേശത്ത് അനധികൃത ടെന്റ് നിര്‍മ്മാണത്തിന് വനം വകുപ്പുദ്യോഗസ്ഥര്‍ കൂട്ടുനില്‍ക്കുന്നത് അവസാനിപ്പിക്കുക,തുടങ്ങിയ ആവശ്യങ്ങളുയര്‍ത്തി ഡി.വൈ.എഫ്.ഐ. മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാതൃകാ ഫോറസ്റ്റ് സ്റ്റേഷന്‍ ഉപരോധിച്ചു.ആവശ്യങ്ങള്‍ പരിശോധിച്ച് നടപടി സ്വീകരിക്കാം എന്ന് വനം വകുപ്പധികൃതര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് സമരം അവസാനി പ്പിച്ചത്.ഡി.വൈ.എഫ്.ഐ.മേപ്പാടി മേഖലാ ഭാരവാഹികളായ പി.ഹാരിസ്,രതീഷ്, വിപിന്‍,പ്രജീഷ്,പ്രണവ് എന്നിവര്‍ നേതൃത്വം നല്‍കി.എം.കെ.റിയാസ് സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.