വായനശാല ഉദ്ഘാടനവും ജനപ്രതിനിധികള്‍ക്ക് സ്വീകരണവും

0

ഭാരത് സ്‌കൗട്ട്സ് & ഗൈഡ്സ് ജില്ലാ കാര്യാലയത്തില്‍ ആരംഭിച്ച വിദ്യാ പോഷിണി വായനശാല & ഗ്രന്ഥശാലയുടെ പ്രവര്‍ത്ത നോദ്ഘാടനം ഒ ആര്‍. കേളു എം.എല്‍.എ. നിര്‍വ്വഹിച്ചു.

മാനന്തവാടി നഗരസഭ വൈസ് ചെയര്‍മാന്‍ പി.വി.എസ് മൂസ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, നഗരസഭ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ: സിന്ധു സെബാസ്റ്റ്യന്‍, ക്ഷേമകാര്യ സ്റ്റാന്റിം ഗ് കമ്മറ്റി ചെയര്‍മാന്‍ വിപിന്‍ വേണുഗോപാല്‍ എന്നിവര്‍ക്ക് സ്വീകരണവും ചടങ്ങില്‍ വച്ച് നല്‍കി. അന്തരിച്ച സാഹിത്യകാരന്മാരെ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പി.റ്റി സുഗതന്‍ അനുസ്മരിച്ചു.

ചടങ്ങില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ. സുധീര്‍ , ജോസ് പുന്നക്കുഴി, ഫാദര്‍ വില്‍സണ്‍, ഷാജന്‍ ജോസ് തുടങ്ങിയവര്‍ സംസാരിച്ചു. വിദ്യാപോഷിണി വായനശാല പ്രസിഡന്റ് വി.എം. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി റിച്ചാര്‍ഡ് ജെയ്‌സണ്‍ സ്വാഗതവും റോബി റ്റി.ജെ നന്ദിയും പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!