പ്രതിസന്ധിയില്‍ പന്നികര്‍ഷകര്‍
ജില്ലയില്‍ ഉടനീളം സ്വകാര്യ അറവ് മാലിന്യ സംസ്‌ക്കരണ കേന്ദ്രങ്ങള്‍ തുടങ്ങാനുള്ള നീക്ക
ത്തില്‍ പ്രതിസന്ധിയിലായി ജില്ലയിലെ പന്നികര്‍ഷകര്‍.തീറ്റ കിട്ടാതാവുന്നതോടെ ജില്ലയില്‍ പ്രവര്‍ത്തിച്ചിരുന്ന 250 ല്‍ അധികം വരുന്ന പന്നിഫാമുകളും അടച്ച് പൂട്ടല്‍ ഭീക്ഷണിയില്‍.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പന്നി കര്‍ഷകര്‍ ഉള്ള ജില്ലയായ വയനാട്ടില്‍ 250 ല്‍ അധികം ഫാമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട് .ഈ കാലം അത്രയും വയനാട്ടിലെ ഹോട്ടലുകളിലേയും,കോഴി കടകളിലേയും മാലിന്യം പൂര്‍ണ്ണമായും സംസ്‌ക്കരിച്ചത് പന്നികര്‍ഷകരാണ് ദിനം പ്രതി 150 ടെണില്‍ അധികം ഭക്ഷണ അവശീഷ്ടങ്ങളും,കോഴി കടയിലെ അവശീഷ്ടങ്ങളും ഇന്നും വയനാട്ടിലെ പന്നികര്‍ഷകര്‍ സംസ്‌ക്കരിക്കുന്നുണ്ട് .ഏന്നാല്‍ ഇതിന് ഇടിയിലാണ് സംസ്ഥാനത്ത് ഉടനീളം സ്വാകാര്യ അറവ് മാലിന്യ സംസ്‌കകരണ കേന്ദ്രം തുടങ്ങാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് .
ഇത്തരം സ്വകാര്യ കേന്ദ്രങ്ങള്‍ വരുന്നതോടെ നിലവില്‍ പന്നികള്‍ക്ക് നല്‍കി വന്നിരുന്ന തീറ്റകള്‍ ലഭിക്കാത്ത അവസ്ഥ വന്ന് തുടങ്ങിയെന്നും സര്‍ ക്കാരിന്റെ പുതിയ തീരുമാനം ഈ മേഘലയിലെ കര്‍ഷകരെ തകര്‍ക്കുമെന്നുംസര്‍ക്കാര്‍ ലൈസന്‍സോടെയാണ് പ്രവര്‍ത്തിക്കുന്ന ഈ ഫാമുകളെ ആശ്രയിച്ച് കഴിയുന്ന 3000ത്തില്‍ അധികം ആളുകള്‍ ജില്ലയില്‍ കഴിയുന്നുണ്ട് എന്നും കണ്ണൂര്‍ റിജിനല്‍ സെക്രട്ടറി എം സി .വിന്‍സെന്റ് പറഞ്ഞു.ജില്ലയില്‍ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് മുഖ്യപങ്ക് വഹിച്ച പന്നി കര്‍ഷകരെ പാടെ അവഗണിച്ച് സ്വകാര്യ വ്യക്തികള്‍ക്ക് അറവു മാലിന്യ സംസ്‌ക്കരണ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കി ഈ മേഖലയെ തകര്‍ക്കാനുള്ള നീക്കത്തില്‍ നിന്ന് അധികൃതര്‍ പിന്‍ന്മാറണ മെന്നാണ് എന്നാണ് പന്നി കര്‍ഷകര്‍ ആവശ്യപ്പെടുന്നത്