അവഗണന തുടരാന്‍ അനുവദിക്കില്ല: കെ.സി.വൈ.എം മാനന്തവാടി രൂപത
ക്രൈസ്തവരെ അവഗണിക്കുന്ന നടപടികള്‍ തുടരാന്‍ അനുവദിക്കില്ലെന്ന് കെ.സി.വൈ.എം മാനന്തവാടി രൂപത വാര്‍ഷികസെനറ്റ്. കെ.സി. വൈ.എം മാനന്തവാടി രൂപത പ്രസ്ഥാനത്തിന്റെ പരമാധികാര സഭയും നയരൂപീകരണ സമിതി യുമായ സെനറ്റ് സമ്മേളനം ദ്വാരക പാസ്റ്ററല്‍ സെന്ററില്‍ വച്ച് നടന്നു.മുന്‍ രൂപതാ കോഡി നേറ്ററും പനമരം പഞ്ചായത്ത് വൈസ് പ്രസിഡന്റു മായ സിനോ പാറക്കാല ഉദ്ഘാടനം ചെയ്തു
രൂപത പ്രസിഡന്റ് ബിബിന്‍ ചെമ്പക്കര അധ്യക്ഷത വഹിച്ചു.രൂപത ഡയറക്ടര്‍ ഫാ. അഗസ്റ്റിന്‍ ചിറക്ക ത്തോട്ടം ആമുഖ പ്രഭാഷണം നടത്തി. കെ.സി.വൈ. എം സംസ്ഥാന ജനറല്‍ സെക്രട്ടറി ക്രിസ്റ്റി ചക്കാല ക്കല്‍ മുഖ്യ പ്രഭാഷണം നടത്തി.എം സി വൈ എം ബത്തേരി രൂപത ഡയറക്ടര്‍ റവ.ഫാ. സാമുവല്‍ ജോര്‍ജ്ജ് അനുഗ്രഹ പ്രഭാഷണം നടത്തി.മുന്‍ രൂപത പ്രസിഡന്റ് മാരായ ബിനോയ് പാനികുളം, സിമ്പിന്‍ പാലമൂട്ടില്‍,എബിന്‍ മുട്ടപ്പള്ളിഎന്നിവര്‍ സംസാരിച്ചു.
ഈ കാലഘട്ടത്തില്‍ നിഗൂഡ ലക്ഷ്യത്തോടെ തന്നെ ക്രൈസ്തവ ന്യൂനപക്ഷ അവകാശങ്ങളെ ഹനിക്കുന്ന തരത്തിലുള്ള നിലപാടുകളാണ് തെരഞ്ഞെടുപ്പുകളിലും മറ്റ് ആനുകൂല്യങ്ങളിലും കാണാന്‍ സാധിക്കുന്നതെന്നും അത്തരത്തിലുള്ള നിലപാടുകളില്‍ നിന്ന് എല്ലാ രാഷട്രീയ മുന്നണി കളും, സര്‍ക്കാരും അതുമായി ബന്ധപ്പെട്ട് പ്രവര്‍ ത്തിക്കുന്നവരും പിന്മാറണമെന്നും രൂപത സെനറ്റ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കെസിവൈഎം രൂപത ഭാരവാഹികളായ ആനിമേറ്റര്‍ സി. സാലി സി. എം.സി, വൈസ് പ്രസിഡണ്ട് റ്റെസിന്‍ വയലില്‍, ജനറല്‍ സെക്രട്ടറി റോസ്‌മേരി തേറുകാട്ടില്‍, സെക്രട്ടറി ജിയോ മച്ചുകുഴി, മേബിള്‍ ജോയി പുള്ളോലിക്കല്‍,റ്റിബിന്‍ പാറയ്ക്കല്‍, ഡെറിന്‍ കൊട്ടാരത്തില്‍, രൂപത സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി