ശാസ്ത്രപഥം: ജില്ലാതല പ്രോജക്ട് അവതരണം നടത്തി

0

കുട്ടികളില്‍ ശാസ്ത്രീയ അഭിരുചിയും ശാസ്ത്ര ചിന്തയും ഉണര്‍ത്തുന്നതിനായി സമഗ്ര ശിക്ഷ കേരള വയനാട് ജില്ലയുടെ നേതൃത്വത്തില്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി കുട്ടികള്‍ക്കായി ജില്ലാതല സെമിനാര്‍ നടത്തി. എസ്.കെ.എം.ജെ ഹൈസ്‌കൂളില്‍ നടന്ന സെമിനാര്‍ സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.ബി.ആര്‍സി തലത്തില്‍ നടത്തിയ പ്രോജക്ട് അവതരണത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട മികച്ച വിദ്യാര്‍ത്ഥികളാണ് ജില്ലാ തല ശാസ്ത്ര പഥം സെമിനാറില്‍ പങ്കെടുത്തത്.

മാനന്തവാടി കല്‍പ്പറ്റ ബത്തേരി ഉപജില്ലകളില്‍ നിന്നായി 2267 കുട്ടികള്‍ വിവിധ വിഷയങ്ങളില്‍ നടത്തിയ ക്ലാസുകളില്‍ പങ്കെടുത്തിരുന്നു. ചടങ്ങില്‍ എസ് എസ് കെ വയനാട് ജില്ലാ പ്രോജക്ട് കോഡിനേറ്റര്‍ എം അബ്ദുള്‍ അസീസ് അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഉഷാദേവി, ഡയറ്റ് സീനിയര്‍ ലക്ചറര്‍ ഡോ.റഷീദ് കിളിയാടന്‍, എസ് എസ് കെ ജില്ലാ പ്രോഗ്രാം ഓഫീസര്‍ എം.ഒ സജി, വൈത്തിരി ടി.ആര്‍.സി ട്രെയിനര്‍ കെ.ടി വിനോദ് എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!