വായന ശ്രീ പദ്ധതി ഉദ്ഘാടനം ചെയ്തു
മാനന്തവാടി നഗരസഭ കുടുംബശ്രീ എഡിഎസും, ഒഴക്കോടി നാഷണല്‍ വായന ശാലയും ചേര്‍ന്ന് നടപ്പിലാക്കുന്ന വായന ശ്രീ പദ്ധതിയുടെ ഉദ്ഘാടനം വായനശാല ഹാളില്‍ വൈസ് ചെയര്‍മാന്‍ പിവിഎസ് മൂസ നിര്‍വഹിച്ചു. ഡിവിഷന്‍ കൗണ്‍സിലര്‍ പുഷ്പരാജന്‍ അധ്യക്ഷനായിരുന്നു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വിപിന്‍ വേണുഗോപാല്‍, കൗണ്‍സിലര്‍ എം നാരായണന്‍, എ വി മാത്യു, വത്സ മാര്‍ട്ടിന്‍, സി പി ഗോപാലന്‍, എ കെ ശ്രീധരന്‍, ഇ കെ മോഹനന്‍ എന്നിവര്‍ സംസാരിച്ചു.