നികുതി അടക്കാന്‍ നോട്ടീസ് അയക്കുന്നത് നിര്‍ത്തി :നടപടി വയനാട് വിഷന്‍ വാര്‍ത്തയെതുടര്‍ന്ന്

0

മാനന്തവാടി നഗരസഭയിലെ കെട്ടിട,വീട് ഉടമകള്‍ക്ക് 5 വര്‍ഷത്തെ നികുതി അടക്കാന്‍ ആവശ്യപ്പെട്ട് കൊണ്ട് നോട്ടീസ് അയക്കുന്നത് താത്ക്കാലികമായി നിര്‍ത്തിവെക്കാന്‍ ഭരണ സമിതി തീരുമാനിച്ചു. നോട്ടീസിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നത് ഇന്നലെ വയനാട് വിഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

വീടിന് നികുതി ആവശ്യമില്ലാത്തവര്‍ക്കും,, പട്ടികജാതി വിഭാഗത്തില്‍ പെട്ടവര്‍ക്കും ഉള്‍പ്പെടെ നിരവധി പേര്‍ക്ക് 5 വര്‍ഷത്തെ നികുതി ഒന്നിച്ച് അടക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചത് പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ഭരണ സമിതിയുടെ കാലത്താണ് നോട്ടീസ് തയ്യാറാക്കിയതെന്നും ,വ്യാപകമായി അപാകതകള്‍ ശ്രദ്ധയില്‍പ്പെട്ടതിനാല്‍ നോട്ടീസ് അയക്കുന്നത് നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടതായും, ബോര്‍ഡ് മീറ്റിങ്ങ് ചേര്‍ന്ന് അടിയന്തിരമായി സര്‍ക്കാരിന്റ ശ്രദ്ധയില്‍ പ്രശ്‌നം അവതരിപ്പിച്ച് ഇളവിന് ആവശ്യപ്പെടുമെന്നും, ഉപഭോക്താക്കള്‍ക്കായി അദാലത്ത് സംഘടിപ്പിക്കുമെന്നും വൈസ് ചെയര്‍മാന്‍ പി വി എസ് മൂസ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!