കുളി സോപ്പ് വിതരണം: പരാതിയുമായി ഡി.വൈ.എഫ്.ഐ
ഗ്രാമസഭയില്‍ കുളി സോപ്പ് വിതരണം ചെയ്ത സംഭവത്തില്‍ പരാതിയുമായി ഡി.വൈ.എഫ്.ഐ. തവിഞ്ഞാല്‍ പഞ്ചായത്ത് തലപ്പുഴ എട്ടാം വാര്‍ഡ് ഗ്രാമസഭയില്‍ വിതരണം ചെയ്ത സോപ്പ് ഉപയോഗിച്ച് കുളിച്ചവര്‍ക്ക് അലര്‍ജിയും അസ്വസ്ഥതയും അനുഭവ പ്പെട്ടതായാണ് പരാതി.സംഭവത്തില്‍ ഡി.വൈ.എഫ്.ഐ. പഞ്ചായത്ത് അധികൃതര്‍ക്ക് പരാതിയും നല്‍കി.കഴിഞ്ഞ ദിവസം തലപ്പുഴ ഗവ: യു.പി.സ്‌കൂളില്‍ നടന്ന ഗ്രാമസഭ യോഗത്തിന് ശേഷമാണ് 2016ല്‍ നിര്‍മ്മിച്ച കേമല്‍ കമ്പനിയുടെ കുളി സോപ്പ് വിതരണം ചെയ്തത്.
അതെ സമയം ആരോപണം അടിസ്ഥാന രഹിതമാണെന്നും രാഷ്ട്രീയ ആരോപണം മാത്രമാണ് ഡി.വൈ.എഫ്. ഐ.യുടെതെന്നും മറിച്ചുള്ള ആരോപണം അടിസ്ഥാന രഹിതമാണെന്നും വാര്‍ഡ് മെമ്പറും ഗ്രാമ പഞ്ചായത്ത് അധികൃതരും വ്യക്തമാക്കി.