മെഡിക്കല്‍ കോളേജ് മൂന്ന് സ്ഥലങ്ങള്‍ പരിഗണനയില്‍

0

മെഡിക്കല്‍ കോളേജ്
മൂന്ന് സ്ഥലങ്ങള്‍ പരിഗണനയില്‍

വയനാട് മെഡിക്കല്‍ കോളേജിന് അനുയോജ്യമായ സ്ഥലം കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കുന്നതിനായി നിയോഗിച്ച സംഘം ഭൂമിപരിശോധന ആരംഭിച്ചു.തവിഞ്ഞാല്‍ പഞ്ചായത്തിലെ ബോയ്സ്ടൗണ്‍,ചുണ്ടേല്‍വില്ലേജിലെ ചേലോട്,കോട്ടത്തറവില്ലേജിലെ മടക്കിമല എന്നീ മൂന്ന് ഭൂമികളാണ് പരിശോധിക്കുന്നത്.

ആരോഗ്യ വകുപ്പ് നിര്‍ദ്ദേശ പ്രകാരം ജില്ലാ കലക്ടറാണ് വയനാട് മെഡിക്കല്‍ കോളേജിനായി ഭൂമി കണ്ടെത്താന്‍ പത്തംഗ സംഘത്തെ നിയോഗിച്ചത്.സംഘത്തില്‍ റവന്യു,ആരോഗ്യം,മണ്ണ്സംരക്ഷണം,പൊതുമരാമത്ത്,എന്‍ഐടി,ജിയോളജി വിഭാഗത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരാണുള്ളത്.സര്‍ക്കാരിന് മുമ്പില്‍ നേരത്തെനിര്‍ദ്ദേശിക്കപ്പെട്ട മൂന്ന് സ്ഥലങ്ങളിലാണ് സംഘം വിശദ പരിശോധന നടത്തുക.ആരോഗ്യ വകുപ്പിന്റെ തന്നെ കൈവശമുള്ള തവിഞ്ഞാല്‍ ബോയ്സ്ടൗണിലെ 65 ഏക്കര്‍ ഭൂമി,മെഡിക്കല്‍ കോളേജ് നിര്‍മാണത്തിനായി ചന്ദ്രപ്രഭ ചാരിറ്റബിള്‍ ട്രസ്റ്റ് സൗജന്യമായി വിട്ടുനല്‍കിയ മടക്കിമലയിലെ 50ഏക്കര്‍ ഭൂമി,ചുണ്ടേല്‍ ചേലോട് എസ്റ്റേറ്റ് കൈവശമുള്ളതും നേരത്തെ ഏറ്റെടുക്കുന്നതിനായി ഉത്തരവിറക്കുകയും ചെയ്ത 50 ഏക്കര്‍ ഭൂമി എന്നിവയാണ് വിദഗ്ദസംഘം പരിശോധിക്കുന്നത്.വിദഗ്ദസംഘത്തിന്റെ വിശദമായ പരിശോധനാറിപ്പോര്‍ട്ട് ഈമാസം 23 ന് ജില്ലാ കലക്ടര്‍ക്ക് കൈമാറും. ഈ മൂന്ന് സ്ഥലങ്ങളില്‍ അനുയോജ്യമായ ഭൂമിയിലാവും വയനാട് മെഡിക്കല്‍ കോളേജ് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ഉണ്ടാവുക.ബോയ്സ്ടൗണില്‍ ഇന്ന് നടത്തിയ പരിശോധനയില്‍ ജില്ലാ കലക്ടറുള്‍പ്പെടെയുള്ള സംഘം പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!