രേഖകളില്ലാത്ത പ്രവാസികള്‍ 1.80 ലക്ഷം ഈ മാസം 31 ന് ഇളവ് അവസാനിക്കും

0

കൊവിഡ് കാലത്ത് പരിശോധനകള്‍ നിര്‍ത്തിവെച്ചതിനാല്‍ കുവൈത്തില്‍ നിയമലംഘകരായ പ്രവാസികളുടെ എണ്ണം ഏറ്റവും ഉയര്‍ന്ന നിലയിലെന്ന് കണക്കുകള്‍. 38 ശതമാനത്തോളം വര്‍ദ്ധനവാണ് അനധികൃത താമസക്കാരുടെ എണ്ണത്തിലുണ്ടായത്. നിലവിലെ കണക്കുകള്‍ പ്രകാരം 1,80,000 അനധികൃത താമസക്കാരാണ് കുവൈത്തിലുള്ളത്.പിഴയടച്ച് രേഖകള്‍ ശരിയാക്കാന്‍ അഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചിട്ടുള്ള അവസരം വളരെക്കുറിച്ച് പേര്‍ മാത്രമേ ഉപയോഗപ്പെടുത്തിയിട്ടുള്ളൂ. 35 രാജ്യങ്ങളിലേക്കുള്ള വിമാന വിലക്കുകള്‍ അടക്കമുള്ള പ്രതിസന്ധികളാണ് നിയമലംഘകര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുന്നതിന് അധികൃതര്‍ക്ക് തടസമാവുന്നത്. എന്നാല്‍ നിരവധി തവണ അറിയിപ്പുകള്‍ നല്‍കിയിട്ടും അനധികൃത താമസക്കാര്‍ രേഖകള്‍ ശരിയാക്കാന്‍ തയ്യാറാവുന്നില്ലെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജനുവരി 31 ആണ് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച അവസാന തീയ്യതി. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 2500 പേര്‍ മാത്രമാണ് ഇളവ് ഉപയോഗപ്പെടുത്തിയിട്ടുള്ളത്. 

Leave A Reply

Your email address will not be published.

error: Content is protected !!