കേന്ദ്ര മന്ത്രി വി. മുരളീധരന്റെ യുഎഇ സന്ദര്‍ശനം; ശൈഖ് നഹ്‍യാന്‍ ബിന്‍ മുബാറകുമായി കൂടിക്കാഴ്‍ച നടത്തി
മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി യുഎഇയിലെത്തിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ യുഎഇ സഹിഷ്‍ണുത – സഹവര്‍ത്തി ത്വകാര്യ മന്ത്രി ശൈഖ് നഹ്‍യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‍യാനുമായി കൂടിക്കാഴ്‍ച നടത്തി. ഇന്ത്യയിലെയും യുഎഇയിലെയും ജനങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിനും യുഎഇയിലെ ഇന്ത്യക്കാരുടെ ക്ഷേമം സംബന്ധിച്ചുമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്‍തതായി മന്ത്രി വി. മുരളീധരന്‍ ട്വീറ്റ് ചെയ്‍തു.