വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം എല്‍.ഡി.എഫിന് ലഭിച്ചു. വെള്ളമുണ്ട ഡിവിഷനില്‍ നിന്നും എല്‍.ഡി.എഫ് ബാനറില്‍ ജനതാദള്‍ എസ് ടിക്കറ്റില്‍ വിജയിച്ച ജുനൈദ് കൈപ്പാണിയാണ് ചെയര്‍മാന്‍ .
ജില്ലയില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി ജനതാദള്‍ എസിനു നല്‍കിയ ഏക ജില്ലാ പഞ്ചായത്ത് ഡിവിഷനാണ് വെള്ളമുണ്ട.
എട്ടേ എട്ടില്‍ നില്‍ക്കുന്ന ജില്ലാ പഞ്ചായത്ത് കക്ഷി നിലയില്‍ നെറുക്കെടുപ്പിലൂടെ ലഭിച്ച വൈസ് പ്രസിഡന്റ് സ്ഥാനത്തിന് പുറമെ എല്‍.ഡി.എഫിന് അനുകൂലമായി മാറിയ ഏക സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനമാണ് ജുനൈദിന്റേത്.എഴുത്തും പ്രസംഗവും വായനയും സംഘാടനവും ഒരേ സമയം ഒത്തിണങ്ങി വന്ന വ്യക്തിത്വമാണ് ജുനൈദ്. സാമൂഹ്യ-സാംസ്‌ക്കാരിക രംഗത്ത് നിറഞ്ഞു നില്‍ക്കുന്ന സജീവ സാന്നിധ്യവുമാണ് ജുനൈദ് കൈപ്പാണി.