കോണ്‍ഗ്രസ് മേപ്പാടി മണ്ഡലം പ്രസിഡന്റ് ബി സുരേഷ് ബാബുവിന്റെ നിര്‍ത്തിയിട്ടിരുന്ന കാര്‍ അക്രമികള്‍ എറിഞ്ഞു തകര്‍ത്തതായി പരാതി. നെടുമ്പാല കല്ലുമലയില്‍ താമസക്കാരനായ സുരേഷ് ബാബുവിന്റെ വീട്ടിലേക്ക് റോഡില്ലാത്ത തിനാല്‍ സമീപത്തുള്ള എച്ച് എംഎല്‍ തേയില തോട്ടത്തിലെ ഇടവഴിയിലാണ് കഴിഞ്ഞ നാലു വര്‍ഷമായി കാര്‍ നിര്‍ത്തിയിടാ റുള്ളത്. ശനിയാഴ്ച രാത്രി 9മണിക്ക് ഇവിടെ നിര്‍ത്തിയിട്ട കാറിന്റെ ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തതായി ഞായറാഴ്ചയാണ് കണ്ടത്.ബിയര്‍ കുപ്പി കൊണ്ട് എറിഞ്ഞു തകര്‍ത്ത തായി കരുതുന്നു.എറിയാന്‍ ഉപയോഗി ച്ചെന്ന് കരുതുന്ന ബിയര്‍ കുപ്പി കാറിന്റെ സമീപത്തു തന്നെ വീണുകിടക്കുന്നുമുണ്ട്.
കഴിഞ്ഞ നാലു വര്‍ഷമായി ഇവിടെ കാര്‍ നിര്‍ത്തിയിടാറുണ്ടെങ്കിലും ഇതിന് മുമ്പ് ഒരിക്കലും ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ലെന്ന് സുരേഷ് ബാബു പറയുന്നു.ഈ അക്രമത്തിന് പിന്നില്‍ രാഷ്ട്രിയ വിരോധമാണെന്ന് സംശയിക്കുന്നതായും സുരേഷ് പറഞ്ഞു.കല്ലുമല കോളനിയില്‍ ശനിയാഴ്ച ഉണ്ടായ ഒരു മരണവുമായി ബന്ധപ്പെട്ട് വിവിധ പ്രദേശങ്ങളില്‍ നിന്ന് നിരവധിയാളുകള്‍ രാത്രി കോളനിയിലെത്തിയിരുന്നു.അന്ന് രാത്രിയാണ് കാര്‍ ആക്രമിക്കപ്പെട്ടത്. തേയിലതോട്ടത്തില്‍ ഇരുന്ന് മദ്യപിച്ച ശേഷം ബിയര്‍ കുപ്പി കൊണ്ട് എറിഞ്ഞാണ് കാര്‍ തകര്‍ത്തതെന്ന് കരുതുന്നു.