ഡിസിസി അഴിച്ചുപണി കെ.കെ.അബ്രഹാമിന് സാധ്യത.

0

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഡിസിസി തലങ്ങളില്‍ അഴിച്ചുപണി. അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുന്ന ഐ.സി ബാലകൃഷ്ണന്‍ ജില്ലാ അധ്യക്ഷപദം ഒഴിയുമെന്ന് സൂചന.കെ.കെ.അബ്രഹാമിന് സാധ്യത.കേരള നേതാക്കളുമായി ഹൈക്കമാന്‍ഡ് നടത്തുന്ന ചര്‍ച്ചയില്‍ ആയിരിക്കും തീരുമാനമുണ്ടാകുക

പ്രവര്‍ത്തന മികവില്ലാത്തവരെ മാറ്റണമെന്ന ഉറച്ച നിലപാടിലാണ് കെപിസിസി അധ്യക്ഷനും ഹൈക്ക മാന്‍ഡും.തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടത് ഘടകകക്ഷികളില്‍ നിന്ന് പോലും കടുത്ത വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു കോണ്‍ ഗ്രസിന്. വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ഭരണം പിടിക്കാന്‍ ഡി സി സി കള്‍ പുനസംഘടി പ്പിക്കണം എന്ന ആവശ്യം ശക്തമാണ്.ഒരാള്‍ക്ക് ഒരു പദവി എന്നതും നടപിലാക്കാനും ധാരണയുണ്ട്. ഡിസിസി പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത് അഞ്ച് വര്‍ഷം പൂര്‍ത്തിയാകുന്ന ഐസി ബാലകൃഷ്ണന്‍ എം എല്‍ എ അധ്യക്ഷപദം ഒഴിയും.കെ പി സി സി സെക്രട്ടറിമാരായ കെ കെ അബ്രാഹാം, ടി ജെ ഐസക്ക് തുടങ്ങിയവരുടെ പേരുകള്‍ ആണ് അധ്യക്ഷസ്ഥാനത്തേക്ക് ഉയര്‍ന്ന് കേള്‍ക്കുന്നത്. ഇതില്‍ കെ കെ അബ്രഹാമിനാണ കൂടുതല്‍ സാധ്യത.

Leave A Reply

Your email address will not be published.

error: Content is protected !!