ലാപ്‌ടോപ് വിതരണം ചെയ്തു

0

വൈത്തിരി ഗ്രാമ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുന്ന എസ്‌സി, എസ്ടി ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ് വിതരണം ചെയ്തു.എസ്ടി വിദ്യാര്‍ത്ഥികള്‍ക്കായി 11 ഉം, എസ്‌സി വിദ്യാര്‍ത്ഥികള്‍ക്കായി 12 ലാപ്‌ടോപ്പു മാണ് വിതരണം ചെയ്തത്.വൈത്തിരി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍ഒ ദേവസ്യയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങ് വൈത്തിരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എംവി വിജേഷ് ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാ ജ്യോതിദാസ്, ലക്കിടി ജി എല്‍ പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കരീം, വിവിധ വാര്‍ഡ് മെമ്പര്‍മാരും ചടങ്ങില്‍ സംസാരിച്ചു,

Leave A Reply

Your email address will not be published.

error: Content is protected !!