ഇടത് പക്ഷ സര്‍ക്കാരിന് അഭിനന്ദനം
വയനാട് മെഡിക്കല്‍ കോളേജിന് ബജറ്റില്‍ 300 കോടി അനുവദിച്ച ഇടത് പക്ഷ സര്‍ക്കാരിനെ ജനാധിപത്യ കേരള കോണ്‍ഗ്രസ്സ് ജില്ലാ കമ്മറ്റി അഭിനന്ദിച്ചു.കെ.എച്ച് ആര്‍ എ മാനന്തവാടി താലുക്ക് ഓഫിസില്‍ യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.എം ജെ ജോസഫ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സെക്രട്ടറി കെ.സി ജോസഫ് മുഖ്യ പ്രഭാഷണം നടത്തി.കോഴിക്കോട് ജില്ലാ പ്രസിഡന്റ് ബാബു ബെനഡിക്ട്, പൗലോസ് കുരിശിങ്കല്‍, എം.പി.പീറ്റര്‍,ബാബു ബത്തേരി,നിക്‌സണ്‍ മച്ചുകുഴിയില്‍ എന്നിവര്‍ സംസാരിച്ചു.