തൊണ്ടാര്‍ സമര സംഗമത്തില്‍ വന്‍ പ്രതിഷേധം

0

തൊണ്ടര്‍നാട്,എടവക,വെള്ളമുണ്ട ഗ്രാമപഞ്ചായത്തുകളിലെ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്ത ജനകീയ പ്രതിഷേധത്തിനാണ് ഇന്ന് മൂളിത്തോട് നടന്ന സമര സംഗമത്തിലൂടെ തുടക്കമായത്.പ്രതിഷേധ പ്രകടനത്തോടെ ആയിരുന്നു സംഗമത്തിന് തുടക്കം.പ്രശസ്തപരിസ്ഥിതി പ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ സഹദേവന്‍ സംഗമം ഉദ്ഘാടനം ചെയ്തു.

ജനങ്ങളെ കുടിയൊഴിപ്പിച്ച് കൊണ്ടും പരിസ്ഥിതിയെ തകര്‍ത്തു കൊണ്ടുമുള്ള തൊണ്ടാര്‍ വന്‍കിട ഡാം പദ്ധതിയില്‍ നിന്നും വകുപ്പ് പിന്‍മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.അഡ്വക്കേറ്റ് ഫാദര്‍ സ്റ്റീഫന്‍ ചിക്കപാറയില്‍ അധ്യക്ഷതവഹിച്ച സമര സംഗമത്തില്‍ ജനപ്രതിനിധികള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍,സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍,ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിന് ആളുകളാണ് സംഗമത്തില്‍ പങ്കാളികളായത്.നൂറുകണക്കിന് കുടുംബങ്ങളെ കുടിയൊഴിപ്പിച്ച് കൊണ്ടുള്ള തൊണ്ടാര്‍ ഡാം പദ്ധതിക്കെതിരെ പ്രതിഷേധം ആളിക്കത്തി.

Leave A Reply

Your email address will not be published.

error: Content is protected !!