ഓരോ മാസം തോറും മോഷണം ദുരിതത്തിലായി മൂസ
നിയമ പാലകരില്‍ നിന്നും നീതിക്കായി കാത്തിരിക്കു ന്നു.കോട്ടത്തറ പഞ്ചായത്തിലെ കരിഞ്ഞ കുന്നില്‍ താഴെ പള്ളിക്കടുത്തുള്ള മണ്ണില്‍ മൂസയുടെ കുമിട്ടിക്കടയിലാ ണ് മാസം തോറും മോഷണം നടക്കുന്നത്.കടയിലെ സാധനങ്ങളും പണവുമാണ് മോഷണം പോകാറ്. പോലീസില്‍ പരാതി നല്‍കിയെങ്കിലും ഫലമൊന്നും ഉണ്ടായില്ല.സംശയമുള്ളവരെ കാണിച്ചു തന്നാല്‍ അന്വേഷണം നടത്താമെന്നാണ് പോലീസ് പറയുന്നത്.
പലയിടങ്ങളില്‍ നിന്നും കടം വാങ്ങിയാണ് കച്ചവടം നടത്തുന്നത്.ഇദ്ദേഹത്തിന് മറ്റു വരുമാന മാര്‍ഗങ്ങള്‍ ഒന്നും തന്നെ ഇല്ല. അതു കൊണ്ട്തന്നെ മോഷണം കാരണം വലിയ പ്രയാസത്തിലാണ് ഇവര്‍.ഇപ്പോള്‍ നാലു തവണയായാണ് മോഷണം ഉണ്ടായത്. ഇതു പോലെ മേലെ പള്ളിയില്‍ നിന്നും പലതവണയായി പണം മോഷണം പോയിട്ടുണ്ടെന്നും ഇവര്‍ പറയുന്നു.എത്രയും വേഗത്തില്‍ പോലീസ് ഇടപെട്ട് തന്റെ ദയനീയ സ്ഥിതി കണക്കിലെടുത്ത് കള്ളനെ പിടികൂടണമെന്നതാണ് ഇദ്ദേഹത്തിന്റെ ആവശ്യം.