ഡിവൈഎഫ്ഐ നേതൃത്വത്തില്‍ വയനാട്ടില്‍ നടക്കുന്ന എന്റെ പച്ചക്കറിതോട്ടം പദ്ധതി രണ്ടാം ഘട്ട വിളവെടുപ്പ് ഉദ്ഘാടനം നടവയല്‍ പുഞ്ചക്കുന്നിലെ കൃഷിയിടത്തില്‍ ഡി വൈ എഫ് ഐ ജില്ലാസെക്രട്ടറി കെ റഫീഖ് നിര്‍വ്വഹിച്ചു. 3000 ത്തിലധികം കേന്ദ്രങ്ങളില്‍ കഴിഞ്ഞ വര്‍ഷമാദ്യം ആരംഭിച്ച പദ്ധതിയില്‍ ഉല്‍പ്പാദിപ്പിക്കുന്ന പച്ചക്കറികള്‍ പ്രാദേശിക വിപണികളില്‍ കുറഞ്ഞ വിലക്കാണ് നല്‍കുന്നത്.
ഒന്നര ഏക്കറില്‍ പയര്‍,ഫാഷന്‍ഫ്രൂട്ട് തുടങ്ങിയ വിളകളാണ് കൃഷിചെയ്തത്. വിളവെടുപ്പ് പരിപാടിയില്‍ ഡിവൈഎഫ്‌ഐ പനമരം ബ്ലോക്ക് സെക്രട്ടറി കെ.മുഹമ്മദലി, നടവയല്‍ മേഖലാ സെക്രട്ടറി അരുണ്‍,നിഖില പി ആന്റണി,ഷിബിന്‍, നിബിന്‍, അരുണ്‍,അമല്‍ജിത്, ഉണ്ണി, വി എം തങ്കച്ചന്‍, ഷിജു വികെ,വി കെ ബേബി എന്നിവര്‍ പങ്കെടുത്തു.