മെഡിക്കല്‍ കോളേജ് ജില്ലാ ആശുപത്രിയില്‍ ആരംഭിക്കണം നിവേദനം നല്‍കി

0

 വയനാട് മെഡിക്കല്‍ കോളേജ് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ആരംഭിക്കണമെന്നാവശ്യപ്പെട്ട് മെഡിക്കല്‍ കോളേജ് കര്‍മ്മസമിതി ഭാരവാഹികള്‍ ആരോഗ്യ വകുപ്പ് മന്ത്രി കെകെ ഷൈലജ ടീച്ചര്‍ക്ക് നിവേദനം നല്‍കി. മന്ത്രിയുടെ വസതിയില്‍ വെച്ച് മെഡിക്കല്‍ കോളേജിന്റെ ആവശ്യകതയെക്കുറിച്ചും വയനാട്ടിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളെക്കുറിച്ച് ചര്‍ച്ചയും നടത്തി.

കര്‍മ്മസമിതി ചെയര്‍മാന്‍ കെ ഉസ്മാന്‍ ജനറല്‍ കണ്‍വീനര്‍ കെ എ ആന്റണി, ബാബു ഫിലിപ്പ്, ഫാ വര്‍ഗീസ് മറ്റമന എന്നിവര്‍ കര്‍മ്മസമിതിക്ക് വേണ്ടി നിവേദനം നല്‍കി.എവിടെ ആരംഭിക്കുമെന്ന് സര്‍ക്കാര്‍ തലത്തില്‍ ഉടന്‍ തീരുമാനമുണ്ടാവുമെന്ന് മന്ത്രി ഉറപ്പ് നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!