സാക്ഷരതാ മിഷന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളുടെ പരീക്ഷ തുടങ്ങി

0

പച്ച മലയാളം, അച്ഛീ ഹിന്ദി സര്‍ട്ടിഫിക്കറ്റ് കോഴ്‌സുക ളുടെ പരീക്ഷ വയനാട് ജില്ലയില്‍ 7 കേന്ദ്രങ്ങളില്‍ ആരംഭിച്ചു. ജി എച്ച് എസ് തോമാട്ടുചാല്‍, ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അമ്പല വയല്‍, സര്‍വ്വജന ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ ബത്തേരി, ജി എച്ച് എസ് മൂലങ്കാവ്, ഗവ.മോഡല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ചീരാല്‍, സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ മുള്ളന്‍കൊല്ലി, ജി എച്ച് എസ് എസ് അച്ചൂര്‍ എന്നീ സ്‌കൂളുകളിലാണ് പരീക്ഷ നടക്കുന്നത്.

സംസ്ഥാന സാക്ഷരതാ മിഷന്റെ ഭാഷകള്‍ ആഴത്തില്‍ പഠിക്കാനുള്ള സ്വാശ്രയ കോഴ്‌സ് ആണിത്.പച്ച മലയാളം,ഗുഡ് ഇംഗ്ലീഷ്,അച്ഛീ ഹിന്ദി വിഷയങ്ങളില്‍ വാചാ പരീക്ഷയും എഴുത്തു പരീക്ഷയും ഉണ്ടായിരിക്കും.202 പേരാണ് പരീക്ഷ എഴുതിയത്. 10 മുതല്‍ 1 മണി വരെയായിരുന്നു പരീക്ഷാ സമയം.

പരീക്ഷയുടെ ജില്ലാതല ഉദ്ഘാടനം ചീരാല്‍ ഗവ.മോഡല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നെന്മേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയല്‍ നിര്‍വ്വഹിച്ചു.വാര്‍ഡ് മെമ്പര്‍ അജയന്‍ എം.എം അധ്യക്ഷനായിരുന്നു.സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സ്വയനാസര്‍ സ്വാഗതവും പ്രേരക് ജസ്‌ന നന്ദിയും പറഞ്ഞു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ വി ശശി, കമലാക്ഷി ടീച്ചര്‍, ജയശ്രീ ടീച്ചര്‍, ജോര്‍ജ് പി പി, ഉഷാവേലായുധന്‍ ,ജോണ്‍സന്‍, ലത ടീച്ചര്‍, ഷിന്‍സി റോയ് എന്നിവര്‍ സംസാരിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!