രോഗികള്‍ക്ക് സാന്ത്വനമായി കമ്മ്യൂണിറ്റിസൈക്യാട്രി ക്ലിനിക്
കടുത്ത മാനസിക വെല്ലുവിളി നേരിടുന്ന രോഗികള്‍ക്ക് സാന്ത്വനമായി വെള്ളമുണ്ട പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സെന്ററില്‍ കമ്മ്യൂണിറ്റിസൈക്യാട്രി ക്ലിനിക് തുടങ്ങി. ഉദ്ഘാടനം വെള്ളമുണ്ട കുടുംബ ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ മുഹമ്മദ് സൈദ് നിര്‍വഹിച്ചു.
സാന്ത്വനപരിചരണ രംഗത്തും, ഡയാലിസിസ് സെന്റര്‍, ഫിസിയോ തെറാപ്പി സെന്റര്‍ തുടങ്ങി രോഗികള്‍ക്ക് സൗജന്യ സേവനം ഒരുക്കുന്ന വെള്ളമുണ്ട പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സെന്റര്‍ വടകരയില്‍ പ്രവര്‍ത്തിക്കുന്ന തണലുമായി സഹകരിച്ചാണ് മുന്നോട്ടു പോകുന്നത്. ക്ലിനിക്കിലെ വളണ്ടിയര്‍മാര്‍ക്ക് കോഴിക്കോട് തണല്‍ ഇഖ്‌റസൈക്യാട്രി സെന്ററിലെ ഡോക്ടര്‍ കുര്യന്‍ ജോസഫ്,ഹസീന കാസിം എന്നിവരുടെ നേതൃത്വത്തില്‍ പരിശീലനം നല്‍കി. തൊട്ടടുത്ത ദിവസങ്ങളില്‍ രോഗികള്‍ക്കായി ചികിത്സ നല്‍കി തുടങ്ങും.പ്രമുഖ ഡോക്ടര്‍മാരുടെ സേവനവും ഇവിടെ ലഭ്യമാകും.ഡോക്ടര്‍ ഉസ്മാന്‍, എകരത്ത് മൊയ്തുഹാജി,പിജെ വിന്‍സെന്റ്, കെ കെ ചന്ദ്രശേഖരന്‍ പാലിയേറ്റീവ് വളണ്ടിയര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.