രാജ്യത്ത് 24 മണിക്കൂറിനിടെ 15,158 പേര്‍ക്ക് കൊവിഡ്
രാജ്യത്ത് 24 മണിക്കൂറിനിടെ 15,158 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,05,42,841 ആയി. രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 2,11,033 പേരാണ്.
24 മണിക്കൂറിനിടെ 16,977 പേര്‍ രോഗമുക്തരായി. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 1,01,79,715 ആയി. ഇരുപത്തിനാല് മണിക്കൂറിനിടെ 175 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 1,52,093 ആയി.