പാലിയേറ്റീവ് ദിനം ആചരിച്ചു
മാനന്തവാടി ക്ലബ്ബ് കുന്നില്‍ പ്രവര്‍ത്തിക്കുന്ന പെയിന്‍ ആന്റ് പാലിയേറ്റീവ് സൊസൈറ്റി പാലിയേറ്റീവ് ദിനം സമുചിതമായി ആചരിച്ചു.ബ്ലോക്ക് ട്രൈസം ഹാളില്‍ നടന്ന ദിനാചരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിദ്ധന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു.
സബ്കളക്ടര്‍ വികല്‍പ് ഭരദ്വാജ് പാലിയേറ്റീവ് ദിന സന്ദേശം നല്കി. സെക്രട്ടറി കെ രാഘവന്‍, പി.ജെ.ജോണ്‍ മാസ്റ്റര്‍, ഷാജി എളപ്പുപാറ, അരുണ്‍കുമാര്‍,സുരേന്ദ്രന്‍,ഡോ.നാരായണന്‍കുട്ടി ,കുഞ്ഞുമോന്‍ ജോസഫ്, ഉണ്ണിയേട്ടന്‍, കെ.ഉസ്മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.രോഗികളുടെ ബൈ സ്റ്റാന്ററുകളായി എത്തിയവര്‍ക്ക് വാക്കിംഗ് സ്റ്റിക്, പുതപ്പ്, ഭക്ഷ്യ കിറ്റ് എന്നിവ വിതരണം ചെയ്തു.