പുറത്താക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ പ്രതിഷേധിച്ചു ഒത്തുകളിച്ചുവെന്ന് ആരോപണം

0

പി.എസ്.സി ചെയര്‍മാന്‍ പങ്കെടുത്ത നിയമന ഉത്തരവ് കൈമാറല്‍ ചടങ്ങിനിടെ റാങ്ക് ലിസ്റ്റില്‍ നിന്നും പുറത്താക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ പ്രതിഷേധം.എല്ലാ യോഗ്യതയുമുണ്ടായിട്ടും തങ്ങള്‍ക്ക് നിയമനം നല്‍കാതെ പി.എസ്.സി വഞ്ചിച്ചുവെന്നാരോപിച്ചാണ് ഉദ്യോഗാര്‍ത്ഥികള്‍ പരിപാടി നടന്ന പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിന് മുന്നില്‍ പ്രതിഷേധിച്ചത്.

വയനാട് ജില്ലയിലെയും മലപ്പുറം ജില്ലയിലെ നിലമ്പൂര്‍, കാളികാവ്, വണ്ടൂര്‍, അരീക്കോട് ബ്ലോക്കുകളിലെയും പാലക്കാട് ജില്ലയിലെ അട്ടപ്പാടി ബ്ലോക്കിലെയും വനാന്തരങ്ങളിലെയും വനാതിര്‍ത്തികളിലെയും സെറ്റില്‍മെന്റ് കോളനികളില്‍ വസിക്കുന്ന പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കായി കാറ്റഗറി നമ്പര്‍ 8/2020, 9/2020 എന്നീ തസ്തികകളിലേക്ക് എഴുത്ത് പരീക്ഷയില്ലാതെ നടത്തിയ നിയമനത്തിലാണ് വനത്തി നുള്ളില്‍ താമസിക്കുന്നവരടക്കമുള്ള ഉദ്യോഗാര്‍ത്ഥികള്‍ പുറത്തായത്.

മതിയായ യോഗ്യതകളുണ്ടായിട്ടും തങ്ങളെ തഴഞ്ഞ പി.എസ്.സിയുടെ നിലപാടില്‍ പ്രതിഷേധിച്ചായിരുന്നു സമരം. ഫിസിക്കല്‍ ടെസ്റ്റില്‍ മിനിമം മൂന്നെണ്ണത്തില്‍ വിജയിക്കണമെന്ന മാനദണ്ഡം പി.എസ്.സി മുഖവില ക്കെടുത്തില്ലെന്നും ഇവര്‍ കുറ്റപ്പെടുത്തി.

 

ഐ.റ്റി.ഡി.പിയും വനംവകുപ്പും ഇതില്‍ ഒത്തുകളിച്ചുവെന്നും ഉദ്യോഗാര്‍ത്ഥികള്‍ ആരോപിച്ചു. സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് യൂത്ത് കോണ്‍ ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകരും സ്ഥലത്തെ ത്തിയിരുന്നു. പ്രതിഷേധത്തിനൊടുവില്‍ ചെയര്‍മാനുമായി ഉദ്യോഗാര്‍ത്ഥികള്‍ സംസാരിക്കുകയും പരാതിപ്പെടുകയും ചെയ്തു.

Leave A Reply

Your email address will not be published.

error: Content is protected !!