പഞ്ചായത്ത് പ്രസിഡണ്ടായ സഹപ്രവര്‍ത്തകയ്ക്ക് സ്വീകരണമൊരുക്കി ആശാവര്‍ക്കര്‍മാര്‍.
വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധി രാധാ കൃഷ്ണനാണ് ആശാവര്‍ക്കര്‍മാര്‍ സ്വീകരണം ഒരുക്കിയത് .12 വര്‍ഷമായി ആശാവര്‍ക്കറായി സേവനമ നുഷ്ഠിക്കുകയും, പിന്നീട് വാര്‍ഡ് അംഗവും,ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമായ വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുധീ രാധാകൃഷ്ണനാണ് സഹപ്രവര്‍ത്തകരായ ആശാവര്‍ക്കര്‍മാര്‍ സ്വീകരണം ഒരുക്കിയത്. വെള്ളമുണ്ട കുടുംബ ആരോഗ്യ കേന്ദ്രത്തിനു കീഴില്‍ സുധി രാധാകൃഷ്ണന്‍ അടക്കം 20 ആശാവര്‍ക്കര്‍മാരാണ് ഉള്ളത്. മുന്‍ വാര്‍ഡ് അംഗവും ആശാവര്‍ക്കറുമായ ഗീത അധ്യക്ഷയായിരുന്നു. ,വത്സ ജോണ്‍സണ്‍, ബിനു ഷാജി, സ്മിത, സതി, അമ്പിളി മോഹനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.