വനം വകുപ്പ് സ്ഥാപിച്ച കുളം നവീകരിച്ച് ഹെല്‍പ്പിംഗ് ഹാന്‍ഡ്‌സ് വാട്‌സാപ്പ് കൂട്ടായ്മ
വന്യമൃഗങ്ങള്‍ക്കായി വനത്തില്‍ വനം വകുപ്പ് സ്ഥാപിച്ച കുളം നവീകരിച്ച് ഹെല്‍പ്പിംഗ് ഹാന്‍ഡ്‌സ് വാട്‌സാപ്പ് കൂട്ടായ്മ .തിരുനെല്ലി പഞ്ചായത്തിലെ ബേഗൂര്‍റെയ്ഞ്ചിലെ അപ്പപ്പാറയിലാണ് കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പൃഥിറൂട്ട്‌സ് നാച്ചുറല്‍ ക്ലബ്ലിന്റെ സഹകരണത്തോടെ കുളം നവീകരിച്ചത്.20 ഓളം പേരാണ് കുളം നവീകരണ പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടത്.
ഉദ്ഘാടനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയഭാരതി നിര്‍വ്വഹിച്ചു.ബേഗൂര്‍ റെയ്ഞ്ച് ഫോറസ്റ്റ്ഓഫിസര്‍ കെ രതിശന്‍ അധ്യക്ഷത വഹിച്ചു.മുന്‍ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ അനന്തന്‍ നമ്പ്യാര്‍, മാനന്തവാടി റെയ്ഞ്ച് ഓഫിസര്‍ പി.ബിജൂ, മുന്‍ കാനറാ ബേങ്ക് മാനേജര്‍ പ്രഭാകരന്‍, ഹെല്‍പ്പിംഗ് ഹാന്‍സ് അഡ്മിന്‍മ്മാരായ സുര്‍ജിത്ത്, രാഘവന്‍,നാച്ചുറല്‍ ക്ലബ്ലിന്റെ സെക്രട്ടറി ജിതിന്‍ ബാനു എന്നിവര്‍ സംസാരിച്ചു.