വയനാട് മെഡിക്കല്‍ കോളേജ് മാനന്തവാടിയില്‍ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു.
വയനാട് മെഡിക്കല്‍ കോളേജ് ജില്ലാ ആശുപ്രതി യോടനുബന്ധിച്ച് മാനന്തവാടിയില്‍ ഉടന്‍ ആരംഭിക്ക ണമെന്നാവശ്യപ്പെട്ട് വ്യാപാരഭവന്‍ ഓഡിറ്റോറി യത്തില്‍ കര്‍മ്മ സമിതിയുടെ ആഭിമുഖ്യത്തില്‍ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു.
മാനന്തവാടി താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനമേധാവികള്‍, ജനപ്രതിനിധികള്‍, പൊതു പ്രവര്‍ത്തകര്‍, സാമൂഹ്യ-സാംസ്‌കാരിക, സമു ദായ നേതാക്കളടക്കം നിരവധി പേര്‍ കൂട്ടായ്മയില്‍ പങ്കെടുത്തു.
ചെയര്‍മാന്‍ ഉസ്മാന്‍ കെ അധ്യക്ഷത വഹിച്ചു.മാനന്തവാടി പി.ആര്‍.ഒ ഫാദര്‍ ജോസ് കൊച്ചറയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. മാനന്തവാടി നഗരസഭ കൗണ്‍സിലര്‍ ജേക്കബ് സെബാസ്റ്റ്യന്‍ മുഖ്യ പ്രഭാഷണം നടത്തി. കണ്‍വീനര്‍ ബാബു ഫിലിപ്പ് വിഷയാവതരണവും, ഫാദര്‍ വര്‍ഗ്ഗീസ് മറ്റം പ്രമേയവും അവതരിപ്പിച്ചു. ജനറല്‍ കണ്‍വീനര്‍ കെ എ ആന്റണി, അഡ്വ.എന്‍.കെ.വര്‍ഗ്ഗീസ്, ഇ.ജെ ബാബു, എം.ജി.ബിജു. പി.വി ജോര്‍ജ്, ഇ.എം. ശ്രീധരന്‍ മാസ്റ്റര്‍, കെ.എസ്. സഖാബി, അഡ്വ. സിന്ധു സെബാസ്റ്റ്യന്‍, മാര്‍ഗരറ്റ് തോമസ്, ഹസ്സന്‍ മുസലിയാര്‍, എം,സി. സെബാസ്റ്റ്യന്‍, അനില്‍ കെ,എം.അബ്ദു റഹിമാന്‍, ജോസ് തലച്ചിറ തുടങ്ങിയവര്‍ സംസാരിച്ചു.