സുഭിക്ഷ കേരളം വിളവെടുപ്പ് ഉത്സവം
സുഭിക്ഷ കേരളം പദ്ധതി, കാര്‍ഷിക വികസന വകുപ്പ് ,മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പ്രിയദര്‍ശിനി എസ്റ്റേറ്റ്, കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെ എടവക വാളേരിയില്‍ ആരംഭിച്ച ഫുഡ് പാര്‍ക്കിലെ വിളവെടുപ്പുത്സവം എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എച്ച്.ബി. പ്രദീപ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
വാര്‍ഡ് മെമ്പര്‍ ഉഷാ വിജയന്‍ അദ്ധ്യക്ഷത വഹിച്ചു.പ്രിയദര്‍ശിനി എസ്റ്റേറ്റിലെ നാല് ഏക്കര്‍ സ്ഥലത്ത് നെല്‍കൃഷി ഒന്നരയേക്കര്‍ സ്ഥലത്ത് മരച്ചീനി, ചേന, പതിനഞ്ചിനം കിഴങ്ങുവൈവിധ്യം എന്നിവ രണ്ടരയേക്കര്‍ സ്ഥലത്തുമാണ് കൃഷി ചെയ്തിരിക്കുന്നത് .
വിളവെടുപ്പുത്സവത്തിന് കൃഷി ഓഫീസര്‍ വി.സായൂജ്, ഫാം മാനേജര്‍ കെ.ശിവദാസ്, എം.കെ.ജയപ്രകാശ്, ചൈതന്യ കുടുംബശ്രീ പ്രസിഡണ്ട് സാവിത്രി ചാക്കോ, സ്റ്റീഫന്‍ ഉതിര ങ്കല്ലേല്‍ നേതൃത്വം നല്‍കി.