അഭയകേന്ദ്രത്തില്‍ നിന്ന് കതിര്‍മണ്ഡപത്തിലേക്ക് ശ്രുതി നാളെ സുമംഗലിയാകും
അഭയകേന്ദ്രത്തില്‍ നിന്ന് കതിര്‍മണ്ഡപത്തിലേക്ക് കാലെടുത്തു വെച്ച് ഷെല്‍ട്ടര്‍ ഹോമിലെ അന്തേവാസി. മാനന്തവാടി ആറാട്ടുതറ ഡി.വി. ഷെല്‍ട്ടര്‍ ഹോമിലെ 20 കാരി ശ്രുതിയാണ് നാളെ കതിര്‍മണ്ഡപത്തിലേക്ക് എത്തുന്നത്. രാവിലെ 11.30 ന് വള്ളിയൂര്‍ക്കാവ് ക്ഷേത്രത്തില്‍ വെച്ച് പയ്യന്നൂര്‍ സ്വദേശി സജിത്ത് ശ്രുതിക്ക് മിന്നുചാര്‍ത്തും.വിവാഹ ചടങ്ങുകള്‍ വര്‍ണ്ണാഭമാക്കാനൊരുങ്ങി അന്തേവാസികളും നാട്ടുകാരും.
മാതാപിതാക്കള്‍ നഷ്ടമായ ശ്രുതി ഒരു വര്‍ഷമായി ഡി.വി.ഷെല്‍ട്ടര്‍ ഹോമിലെ അന്തേവാസിയാണ്. പയ്യന്നൂര്‍ സ്വദേശിയും കരാറുകാരനുമായ സജിത്ത് വിവാഹാലോചനയുമായി എത്തുന്നത്.അങ്ങനെ ഷെല്‍ട്ടര്‍ ഹോം അധികൃതര്‍ കൂടിയാലോചിച്ച് വിവാഹം നിശ്ചയിക്കുകയും നാളെ 11.30 ന് മാനന്തവാടി വള്ളിയൂര്‍ക്കാവ് ക്ഷേത്രത്തില്‍ വെച്ച് ഇരുവരുടെയും മിന്നുചാര്‍ത്തല്‍ ചടങ്ങും നടക്കും. നാളെത്തെ വിവാഹ ചടങ്ങില്‍ സാമൂഹ്യനീതി വകുപ്പിന്റെയും ശിശുക്ഷേമ വകുപ്പിന്റെയും മറ്റ് വകുപ്പുകളിലെയും ഉന്നത ഉദ്യോഗസ്ഥരും മിന്നുചാര്‍ത്തല്‍ ചടങ്ങിന് സാക്ഷികളാവും.