കുന്നമ്പറ്റ ക്ഷീരോല്‍പ്പാദക സഹകരണ സംഘം തിരഞ്ഞെടുപ്പ് ; യു.ഡി.എഫ് പാനലിന് വിജയം

0

മേപ്പാടി കുന്നമ്പറ്റ ക്ഷീരോല്‍പ്പാദക സഹകരണ സംഘം തിരഞ്ഞെടുപ്പ്.യു.ഡി.എഫ് പാനലിന് വിജയം.9 ല്‍ 9 സീറ്റും യു.ഡി.എഫ് നേടി ഭരണം നിലനിര്‍ത്തി.1300 ല്‍പ്പരം അംഗങ്ങളുണ്ടെങ്കിലും 377 പേര്‍ക്കായിരുന്നു വോട്ടവകാശം. തുടക്കത്തില്‍ യു.ഡി.എഫ്.നുള്ളില്‍ ചില്ലറ അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുത്തുവെങ്കിലും പിന്നീട് നേതൃത്വമിടപെട്ട് അത് പരിഹരിച്ചു. 8 സീറ്റ് കോണ്‍ഗ്രസ്, ഒരു സീറ്റ് മുസ്ലീം ലീഗ് എന്നതാണ് കക്ഷിനില.40 ല്‍പ്പരം വോട്ടുകളുടെ വ്യത്യാസത്തിലാണ് എല്‍.ഡി.എഫ്.പാനലിനെതിരെ യു.ഡി.എഫ്.സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!