ജില്ലയില്‍ 207 പേര്‍ക്ക് കൂടി കോവിഡ്

0

ജില്ലയില്‍ 207 പേര്‍ക്ക് കൂടി കോവിഡ്
110 പേര്‍ക്ക് രോഗമുക്തി
205 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

പൂതാടി സ്വദേശികള്‍ 27 പേര്‍, മാനന്തവാടി, ബത്തേരി 19 പേര്‍ വീതം, തവിഞ്ഞാല്‍, കണിയാമ്പറ്റ 17 പേര്‍ വീതം, കല്‍പ്പറ്റ 16, മുട്ടില്‍ 12, വൈത്തിരി 10, മൂപ്പൈനാട് 9, തിരുനെല്ലി 7, പടിഞ്ഞാറത്തറ, നെന്മേനി 6 പേര്‍ വീതം, എടവക, പൊഴുതന 5 പേര്‍ വീതം, കോട്ടത്തറ, മേപ്പാടി, നൂല്‍പ്പുഴ, പുല്‍പ്പള്ളി, വെള്ളമുണ്ട 4 പേര്‍ വീതം, അമ്പലവയല്‍, പനമരം, തരിയോട്, വെങ്ങപ്പള്ളി 2 പേര്‍ വീതം, മീനങ്ങാടി, മുള്ളന്‍കൊല്ലി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. കര്‍ണാടകയില്‍ നിന്ന് വന്ന നൂല്‍പ്പുഴ സ്വദേശിക്കും ഹരിയാനയില്‍ നിന്ന് പനമരം സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.

110 പേര്‍ക്ക് രോഗമുക്തി

സുല്‍ത്താന്‍ ബത്തേരി, പടിഞ്ഞാറത്തറ സ്വദേശികള്‍ 5 പേര്‍ വീതം, കല്‍പ്പറ്റ, നൂല്‍പ്പുഴ 3 പേര്‍ വീതം, തിരുനെല്ലി, നെന്മേനി, മേപ്പാടി 2 പേര്‍ വീതം, മൂപ്പൈനാട്, കണിയാമ്പറ്റ, പുല്‍പള്ളി, തൊണ്ടര്‍നാട്, മാനന്തവാടി, കോട്ടത്തറ, പൊഴുതന, മീനങ്ങാടി, വൈത്തിരി, മുട്ടില്‍ സ്വദേശികളായ ഓരോരുത്തരും വീടുകളില്‍ ചികിത്സയിലുള്ള 78 പേരുമാണ് രോഗമുക്തി നേടിയത്.

495 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 495 പേരാണ്. 557 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 8930 പേര്‍. ഇന്ന് വന്ന 39 പേര്‍ ഉള്‍പ്പെടെ 349 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1598 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 226324 സാമ്പിളുകളില്‍ 224317 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 205253 നെഗറ്റീവും 19064 പോസിറ്റീവുമാണ്.

Leave A Reply

Your email address will not be published.

error: Content is protected !!