ശോഭയുടെ മരണം അന്വേഷണം ക്രൈം ബ്രാഞ്ചിന്

0

കുറുക്കന്‍മൂല ആദിവാസി കോളനിയിലെ ശോഭയുടെ മരണം അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. ശോഭയുടെ അമ്മയുടെ പരാതി പ്രകാരമാണ് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയത് . ശോഭയുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്നും, കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും കാണിച്ച് ശോഭയുടെ അമ്മ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്കിയിരുന്നു.

ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കുന്നിടെ ചിലര്‍ ശോഭയുടെ കേസ് നടത്തിപ്പിന്റെ പേരില്‍ പണ പിരിവ് നടത്തുന്നതായി പോലീസ് അറിയിച്ചു. ഇത്തരത്തില്‍ പണപ്പിരിവ് നടത്താന്‍ കോളനി നിവാസികളെ ഉപയോഗിക്കുന്നതായും പരാതി ലഭിച്ചിട്ടുണ്ട്. പണപ്പിരിവ് നടത്തി മാവോയിസ്റ്റ് പോലുള്ള നിരോധിക്കപ്പെട്ട സംഘടനകള്‍ക്ക് പണം എത്തിച്ച് കൊടുക്കുന്നതായും നാട്ടുകാരില്‍ ചിലര്‍ സംശയിക്കുന്നു. പണപ്പിരിവുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ അറിയിക്കണമെന്ന് പോലീസ് .

Leave A Reply

Your email address will not be published.

error: Content is protected !!