മുള്ളന്‍കൊല്ലി കൊളവള്ളിയില്‍ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ കണ്ടെത്താന്‍ വനം ഉദ്യോഗസ്ഥര്‍ ഇന്നും തിരച്ചില്‍ ആരംഭിച്ചു. ഡിഎഫ്ഒയുടെ നേതൃത്വത്തിലുള്ള 100 അംഗ സംഘമാണ് സ്‌ക്വഡ് തിരിഞ്ഞ് തിരച്ചില്‍ ആരംഭിച്ചത്.പ്രദേശത്തെ ജനങ്ങളോട് ജാഗ്രത പാലിക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയാണ് പരിശോധന.
പ്രദേശത്തെ ജനങ്ങളെ തിരച്ചിലില്‍ നിന്ന് പൂര്‍ണ്ണമായി ഒഴുവാക്കിയാണ് അപകടകാരിയായ കടുവയെ കണ്ടെത്തുവാനായി തിരച്ചില്‍ ആരംഭിച്ചത്.പ്രദേശത്ത് കൂടുതല്‍ ക്യാമറകള്‍ സ്ഥാപിച്ചും കടുവയെ ഏത് വിധേനയും കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് വനംവകുപ്പ് .വനം വകുപ്പ് ജീവനക്കാരന് നേരെ ആക്രമണം ഉണ്ടായതിനു ശേഷം കടുവയെ കണ്ടതായി യാതൊരു സൂചനയും ലഭിച്ചിട്ടില്ല. കടുവയ്ക്കായി മൂന്ന് കൂടുകളാണ് വിവിധ സ്ഥലങ്ങളിലായി സ്ഥാപിച്ചിട്ടുളളത്.തിരച്ചിലില്‍ കടുവയെ കണ്ടെത്തിയാല്‍ മയ്ക്ക്‌വെടി വെച്ച് പിടികൂടാനുള്ള തയ്യാറെടുപ്പിലാണ് വനംവകുപ്പ്.