വീട്ടില്‍ കയറി യുവതിക്ക് നേരെ ആക്രമണം.

0

പട്ടാപ്പകല്‍ വീട്ടില്‍ കയറി യുവതിയെ അജ്ഞാതനായ യുവാവ് ആക്രമിച്ചു.വെള്ളമുണ്ട എട്ടെനാലില്‍ വാടകവീട്ടില്‍ താമസിക്കുന്ന പാറക്ക റിയാസിന്റെ ഭാര്യ ജുസ്റയാണ് ഉച്ചയോടെ ആക്രമിക്കപ്പെട്ടത്.ബോധം നഷ്ടപ്പെട്ട യുവതിയെ നാട്ടുകാരാണ് പൊരുന്നന്നൂര്‍ ആശുപത്രിയിലെത്തിച്ചത്.

മൂന്ന് ദിവസം മുമ്പ് യുവാവ് വീട്ടിലെത്തി ഭര്‍ത്താവിന്റെ നമ്പര്‍ ആവശ്യപ്പെട്ടിരുന്നു.ഇത് പ്രകാരം നമ്പര്‍ നല്‍കുകയും ചെയ്തിരുന്നു. രാവിലെ 11 മണിയോടെ വീണ്ടും വീട്ടിലെത്തിയ യുവാവ് യുവതിയോട് ഭര്‍ത്താവിനെ ഒളിപ്പിച്ചുവെച്ചിരിക്കുകയാണോ എന്ന് ചോദിക്കുകയും അടച്ചിട്ട വാതിലിന് ചവിട്ടുകയും ചെയ്തത്രെ.പിന്നീട് തിരിച്ചുപോയ ഇയാള്‍ ഉച്ചക്ക് ഒരുമണിയോടെ വീണ്ടുമെത്തി മുറിയിലേക്ക് അതിക്രമിച്ചുകയറി യുവതിയുടെ കൈകാലുകള്‍ കെട്ടിയിടുകയായിരുന്നു.ഇതോടെ ബോധം നഷ്ടപ്പെട്ട യുവതിയെ പിന്നീട് നാട്ടുകാരാണ് പൊരുന്നന്നൂര്‍ ആശുപത്രിയിലെത്തിച്ചത്.യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വെള്ളമുണ്ട പോലീസ് വീട്ടില്‍ അതിക്രമിച്ചുകയറി സ്ത്രീയെ ആക്രമിച്ച കണ്ടാലറിയുന്ന യുവാവിനെതിരെ കേസെടുത്തിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!