കല്‍പ്പറ്റ നിയമസഭാ സീറ്റ് ആവശ്യപ്പെട്ട് മുസ്ലീം ലീഗ് കല്‍പ്പറ്റ മണ്ഡലം കമ്മിറ്റിയുടെ പ്രമേയം ജില്ലാ കമ്മിറ്റി അംഗീകരിച്ചു. ജില്ലാ കമ്മറ്റിയുടെ അഭിപ്രായത്തിന് അനുകൂലമായ നിലപാടാണ് സംസ്ഥാന കമ്മിറ്റിയും സ്വീകരിച്ചിട്ടുള്ളതെന്ന് മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി യാഹ്യാഖാന്‍ തലക്കല്‍,മുസ്ലീം ലീഗ് കല്‍പ്പറ്റ നിയോജക മണ്ഡലം സെക്രട്ടറി
ടി. ഹംസ എന്നിവര്‍ വ്യക്തമാക്കി.
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് വിജയത്തില്‍ മുസ്ലീം ലീഗിനാണ് ജില്ലയില്‍ മേല്‍ക്കൈ. 14 പഞ്ചായത്തുകളില്‍ 4 എണ്ണം മാത്രമാണ് ലീഗിനുള്ളത്. ജില്ലാ പഞ്ചായത്തും നിലവില്‍ രണ്ട് സംവരണ മണ്ഡലങ്ങളും കോണ്‍ഗ്രസിനായ നിലയ്ക്ക്. കല്‍പ്പറ്റ ജനറല്‍ സീറ്റ് മുസ്ലീം ലീഗിന് നല്‍കണമെന്നാണ് ആവശ്യം. നേതാക്കളായ കെ.എം ഷാജി. സി.മമ്മൂട്ടി, യൂത്ത് ലീഗ്, എം എസ് എഫ് നേതാക്കളുടെ പേരും ഇവിടേക്ക് ലീഗ് കണ്ടു വക്കുന്നുണ്ട്. ലീഗിന്റെ ഈ പുതിയ ആവശ്യം വരും ദിവസങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കും.