ജില്ലാ ആശുപത്രി മെഡിക്കല്‍ കോളേജ് ആയി ഉയര്‍ത്തണം

0

ജില്ലാ ആശുപത്രി മെഡിക്കല്‍ കോളേജ് ആയി ഉയര്‍ത്തണമെന്ന് വി. ഫോര്‍ വയനാട് മുവ്‌മെന്റ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. അടുത്ത അദ്ധ്യയന വര്‍ഷം തന്നെ മെഡിക്കല്‍ കോളേജില്‍ അധ്യായനം ആരംഭിക്കുക, തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.

അംബേദ്കര്‍ കാന്‍സര്‍ സെന്റര്‍, ആരോഗ്യ വകുപ്പിന്റെ കൈവശം തലപ്പുഴ ബോയിസ് ടൗണിലുള്ള അറുപത്തി അഞ്ച് ഏക്കര്‍ ഭൂമി എന്നിവ മറ്റ് അനുബന്ധ സ്ഥാപനങ്ങള്‍ക്കായി ഉപയോഗിച്ച് വയനാട് മെഡിക്കല്‍ കോളേജ് എത്രയും വേഗം യാഥാര്‍ഥ്യമാക്കുക,തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. കേരളത്തിലെ മെഡിക്കല്‍ കോളേജ് ഇല്ലാത്ത ഏക ജില്ല വയനാടാണ്.ഈ നാണക്കേടില്‍ നിന്നും ആ നാടിനെ രക്ഷിക്കാന്‍ മുഖ്യമന്ത്രിയും, ആരോഗ്യ വകുപ്പ് മന്ത്രിയും, എം.പിയും, എം.എല്‍.എമാരും, മുന്‍കൈയെടുക്കണം. ജീവനും വഹിച്ചുകൊണ്ട് ഏകദേശം നൂറിലധികം കിലോമീറ്റര്‍ സഞ്ചരിച്ചുകൊണ്ടുള്ള യാത്രകള്‍ അവസാനിപ്പിക്കണം. യാത്രയില്‍ പൊലിയുന്ന ജീവനുകള്‍ക്ക് ഗവണ്‍മെന്റ് ഉത്തരം പറയണമെന്നും വീ ഫോര്‍ വയനാട് മൂവ്‌മെന്റ് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.വാര്‍ത്താ സമ്മേളനത്തില്‍ മേബിള്‍ ജോയി ദ്വാരക, ബെസ്സി പാറക്കല്‍, മനോജ് കുമാര്‍ തലപ്പുഴ, ബിനു കെ സി, കെ.എം.ഷിനോജ് തുടങ്ങിയവര്‍ പങ്കെടുത്തു

Leave A Reply

Your email address will not be published.

error: Content is protected !!