സുല്‍ത്താന്‍ ബത്തേരി ടൗണില്‍ സീബ്രാ ലൈനില്ല; ഡ്രൈവര്‍മാരും കാല്‍നടയാത്രക്കാരും ഒരുപോലെ ദുരിതത്തില്‍.സുല്‍ത്താന്‍ ബത്തേരി വഴി കടന്നുപോകുന്ന ദേശീയപാതയില്‍ ടൗണില്‍ ഒരിടത്തുപോലും കഴിഞ്ഞ ഒരുവര്‍ഷമായി സീബ്രാലൈനുകളില്ല. ഈ ആവശ്യം എന്‍എച്ച് അതോറിറ്റിയെ നിരവധി തവണ അറിയിച്ചെങ്കിലും നടപടി ഉണ്ടാവുന്നില്ലന്നാണ് ആക്ഷേപം.
ജില്ലയിലെ പ്രധാന ടൗണായ സുല്‍ത്താന്‍ ബത്തേരിയില്‍ സീബ്രാലൈനില്ലാത്തതാണ് ഡ്രൈവര്‍മാരെയും കാല്‍നട യാത്രക്കാരെയും ഒരുപോലെ ദുരിതത്തിലാക്കുന്നത്. കഴിഞ്ഞ ഒരുവര്‍ഷമായി ഈ അവസ്ഥയാണ് തുടരുന്നത്. മാനിക്കുനി, അസംപ്ഷന്‍ ജംഗ്ഷന്‍, മുനിസിപ്പാലിക്ക് മുന്‍വശം, ട്രാഫിക് ജംഗ്ഷന്‍, ചുങ്കം, കോട്ടക്കുന്ന് അടക്കം ടൗണില്‍ ഏഴ് ഇടങ്ങളിലാണ് സീബ്രാലൈനുകള്‍ ഉണ്ടായിരുന്നത്.ഒരുവര്‍ഷം മുമ്പ്ന വീകരണത്തോടെ യാണ് സീബ്രാലൈനുകള്‍ ഇല്ലാതായത്. പിന്നീട് എന്‍എച്ച് അധികതരെ സീബ്രാലൈന്‍ വരക്കണ മെന്നാവശ്യപ്പെട്ട് സമീപിക്കുമ്പോള്‍ പ്രവര്‍ത്തിപൂര്‍ ത്തിയായിട്ടില്ലന്ന മറുപടിയാണ് ലഭിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. തിരക്കേറിയ ടൗണില്‍ സീബ്രാ ലൈനില്ലാതായതോടെ കാല്‍നടയാത്രക്കാര്‍ റോഡ് ക്രോസ് ചെയ്യുമ്പോള്‍ അപകടങ്ങള്‍ സംഭവിക്കുന്നതും പതിവാ യിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ടൗണില്‍ അടിയന്തര മായി സീബ്രാലൈനുകള്‍ സ്ഥാപി്ക്കണമെന്നാണ് ആവ ശ്യം.