ജനുവരിയില്‍ പതിവില്ലാത്ത മഴ ജില്ലയില്‍ പഴവര്‍ഗ്ഗ വിപണിയെ സാരമായി ബാധിച്ചു. സാധാരണയായി ചൂടുകൂടുന്ന ഈ മാസം വിറ്റഴിക്കാനായി പഴവര്‍ഗ്ഗങ്ങള്‍ സ്റ്റോക്ക് ചെയ്ത വ്യാപാരികള്‍ക്ക് മഴ വില്ലനായതോടെ ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിച്ചിരിക്കുന്ന്.
ഒരാഴ്ചയായി തുടരുന്ന മഴയും മൂടിയക്കെട്ടിയ അന്തരീക്ഷവും പഴവര്‍ഗ്ഗ വ്യാപാരികളെയാണ് പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.പൊതുവേ ചൂടുകൂടിയ ഈ സമയത്ത് വില്‍പ്പനക്കായി ലക്ഷങ്ങള്‍ മുടക്കി പഴവര്‍ഗ്ഗങ്ങള്‍ സ്റ്റോക്ക് ചെയ്ത കച്ചവടക്കാരിപ്പോള്‍ മഴയില്‍ വില്‍പ്പന ഇല്ലാതായതോടെ എന്തുചെയ്യുമെന്ന അവസ്ഥയിലാണ്. നിലവില്‍ തണുത്ത കാലാവസ്ഥയില്‍ പഴവര്‍ഗ്ഗങ്ങളുടെ വില്‍പ്പനയില്‍ ഗണ്യമായ കുറവാണ് വന്നിരിക്കുന്നത്. ഇതുകാരണം പഴവര്‍ഗ്ഗങ്ങള്‍ ചീഞ്ഞ് നശിക്കുകയാണ്. തണ്ണിമത്തന്‍, ഓറഞ്ച്, പഴം, പൈനാപ്പിള്‍ തുടങ്ങിയവ വന്‍കിട കച്ചവടക്കാര്‍ കന്നുകാലികള്‍ക്ക് തീറ്റയായി കര്‍ഷകര്‍ക്ക് നല്‍കുകയാണ് ചെയ്യുന്നത.് പത്ത് വര്‍ഷമായി ബത്തേരി മേഖലയില്‍ പഴവര്‍ഗ്ഗ കച്ചവടം ചെയ്യുന്ന അബ്ദുള്ളയ്ക്ക് തണ്ണിമത്തന്‍ ഇനത്തില്‍ മാത്രം ഈ ദിവസങ്ങളില്‍ ഒരു ലക്ഷം രൂപയുടെ നഷ്ടം വന്നതായാണ് പറയുന്നത്. ഇതരസംസ്ഥാനത്തുനിന്നും ഇറക്കിയ തണ്ണിമത്തനില്‍ നിന്നും നാലിലൊന്നുപോലും വില്‍പ്പന നടന്നിട്ടില്ല. ഇതേ സ്ഥിതിതന്നെയാണ് ജില്ലയിലെ പഴവര്‍ഗ്ഗ കച്ചവടക്കാരും നേരിടുന്നത്.