സൗദി അറേബ്യയിൽ വനിതാ നഴ്‌സുമാർക്ക് അവസരം; നിയമനം നോര്‍ക്ക റൂട്സ് വഴി

0

സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള കിങ് സൗദ്‌ മെഡിക്കൽ സിറ്റിയിലേക്ക് വനിതാ നഴ്‍സുമാരെ നോർക്ക റൂട്സ് മുഖേന തെരഞ്ഞെടുക്കുന്നു. ബി.എസ്.സി, എം.എസ്.സി, പി.എച്ച്.ഡി യോഗ്യതയുള്ളവർക്കാണ് നഴ്സുമാർക്കാണ് അവസരം. ക്രിട്ടക്കൽ കെയർ യൂണിറ്റ് (മുതിർന്നവർ, നിയോനേറ്റൽ, പീഡിയാട്രിക് ), എമർജൻസി, ജനറൽ (ബി.എസ്. സി), സി.ഐ.സി.യു, എൻ. ഐ.സി.യു, പി.ഐ.സി.യു ,ഹോം ഹെൽത്ത് കെയർ, ഐ.സി.സി.യു  (കൊറോണറി), മെറ്റെർനിറ്റി /മിഡ്‌ ‌വൈവ്സ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്.

സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ പ്രതിനിധി ജനുവരി  17, 18, 19, 21, 23, 24, 25, 26, 27, 28 തീയതികളിൽ ഓൺലൈനായി അഭിമുഖം നടത്തും. താല്പര്യമുള്ളവർ www.norkaroots.org  എന്ന വെബ്‍സൈറ്റ് വഴി അപേക്ഷ സമർപ്പിക്കണമെന്ന് നോർക്ക ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന  ജനുവരി 8. കൂടുതൽ വിവരങ്ങൾ ടോൾ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ  സേവനം)ൽ ലഭിക്കും.

Leave A Reply

Your email address will not be published.

error: Content is protected !!