ജില്ലയില്‍ തരിയോട് സി.എച്ച്.സിയിലെ കോവിഡ് വാക്‌സിനേഷന്‍ മുന്നൊരുക്കങ്ങളുടെ ഭാഗമായി ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു. വാക്‌സിന്‍ വിതരണത്തിന് മേല്‍നോട്ടം നിര്‍വ്വഹിക്കുന്നതിനാണ് ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചത്. തരിയോട് സി.എച്ച്.സിയില്‍ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നസീമയുടെ അദ്ധ്യക്ഷതയിലായിരുന്നു ഫോഴ്‌സിന്റെ രൂപീകരണം. യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. അബ്ദു റഹിമാന്‍, ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍ ഷിബു പോള്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. വിന്‍സെന്റ് ജോര്‍ജ്ജ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാരായ മാര്‍ഷല്‍ അറക്കല്‍, വി. പ്രഭാകരന്‍, ബി.ഡി.ഒ സിറിയക്. ടി. കുര്യാക്കോസ് തുടങ്ങിയവര്‍ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.