ജില്ലയിലും ഓണ്‍ലൈന്‍ തട്ടിപ്പിന് ശ്രമം 130 രൂപ മുടക്കിയാല്‍ 30 മിനിറ്റ് കൊണ്ട് 5000 രൂപ സമ്പാദിക്കാം

0

130 രൂപ മുടക്കിയാല്‍ 30 മിനിറ്റ് കൊണ്ട് 5000 രൂപ സമ്പാദിക്കാമെന്ന മോഹനവാഗ്ദാനവുമായി വയനാട് ജില്ലയിലും ഓണ്‍ലൈന്‍ തട്ടിപ്പ് ശ്രമം. തട്ടിപ്പ് സംഘം പറയുന്ന ലിങ്കില്‍ കയറി 130 രൂപ അടച്ച് 10 മിനിറ്റു മുതല്‍ 30 മിനിറ്റ് വരെ ചെലവഴിച്ചാല്‍ 1500 രൂപ മുതല്‍ 5000 രൂപ വരെ സമ്പാദിക്കാമെന്നാണ് തട്ടിപ്പ് സംഘത്തിന്റെ വാഗ്ദാനം.

കഴിഞ്ഞ ദിവസം ഇത്തരത്തിലുള്ള വാട്‌സ് ആപ്പ് സന്ദേശം പലര്‍ക്കും ലഭിച്ചിരുന്നു. വാട്‌സ് ആപ്പ് സന്ദേശം എത്തുന്ന മൊബൈല്‍ നമ്പറുകള്‍ മലയാളികളുള്‍പ്പെടെയുള്ളവരുടെ നമ്പറുകള്‍ ഹാക്ക് ചെയ്താണ് എന്നുള്ളത്.കോവിഡ് കാലമായതിനാല്‍ തന്നെ സാമ്പത്തികമായി പ്രതിസന്ധിയുള്ളതിനാല്‍ പലരും ഇത്തരം തട്ടിപ്പ് സംഘത്തിന്റെ വലയില്‍ വീഴാറുണ്ട്. ചെറിയ തുകയാണ് തട്ടിപ്പ് സംഘത്തിന്റെ അക്കൗണ്ടിലേക്ക് അടക്കേണ്ടി വരുന്നതിനാല്‍ പലരും പോലീസില്‍ പരാതിയുമായി പോകാത്തത്തും ഇത്തരം തട്ടിപ്പ് സംഘത്തിന് സൗകര്യം വര്‍ദ്ധിപ്പിക്കുന്നു.ഇത്തരം തട്ടിപ്പിനെതിരെ പോലീസിനെ സമീപിച്ച് നിയമപരമായി നേരിടാനുള്ള പ്രവര്‍ത്തനം ഡിവൈഎഫ്‌ഐ ഏറ്റെടുക്കുമെന്ന് ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയംഗം എ.കെ റൈഷാദ് പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!