ഇനി പരിശോധന ഇലക്ട്രിക്ക് കാറുകളുമായി 

0

ജില്ലയില്‍ മോട്ടോര്‍ വാഹന വകുപ്പിന് ഇലക്ട്രിക്ക് കാറുകളെത്തി.അന്തരീക്ഷ മലിനീകരണവും ചെലവും കുറയ്ക്കാന്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ ഘട്ടം ഘട്ടമായി വൈദ്യുതി ഉപയോഗിച്ചുള്ള സര്‍വീസിലേക്കു മാറുന്നതിന്റെ ഭാഗമായാണ് ജില്ലയിലും ഇലക്ട്രിക്ക് കാറുകളെത്തിയത്.ഇന്ന് മുതല്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ഇലക്ട്രിക് കാറുകളുമായി ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിന് നിരത്തിലിറങ്ങും. 

മോട്ടോര്‍ വാഹന വകുപ്പിന്റെ സേഫ് സോണ്‍ പദ്ധതിയുടെ ഭാഗമായി ഗിയറില്ലാത്ത മൂന്ന് ടാറ്റാ നെക്സണ്‍ ഇലക്ട്രിക് കാറുകള്‍ വാഹന പരിശോധനയ്ക്കായി മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന് ലഭിച്ചു.

ബാറ്ററിയില്‍ ഓടുന്ന ഇലക്ട്രിക് കാറുകള്‍ തികച്ചും പരിസര മലിനീകരണം ഒഴിവാക്കുന്നതിനുള്ള സാങ്കേതിക വിദ്യയോട് കൂടിയുള്ളതാണ്. ഒരു തവണ ചാര്‍ജ് ചെയ്താല്‍ 250 കിലോ മീറ്റര്‍ സഞ്ചരിക്കാനാവും. പൂര്‍ണമായി ചാര്‍ജിംഗ് ആകാന്‍ എട്ടു മണിക്കൂറെടുക്കും. 30 യൂണിറ്റ് വൈദ്യുതി വേണം ഒരു തവണ കാര്‍ പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ .രാത്രി കാലങ്ങളില്‍ ഉള്‍പ്പെടെയുള്ള വാഹനാപകടം കുറയ്ക്കുന്നതിന് വേണ്ടിയുള്ള പരിശോധനകള്‍ക്ക് പ്രഥമ പരിഗണന നല്‍കുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ എന്‍ തങ്കരാജന്‍ പറഞ്ഞു.കലക്ടറേറ്റിനു മുന്നില്‍ നടന്ന വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫ് കര്‍മ്മം വയനാട് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള നിര്‍വഹിച്ചു.  പരിപാടിയില്‍ വയനാട് ആര്‍ടിഒ എസ് മനോജ്, കല്‍പ്പറ്റ ജോയിന്റ് ആര്‍ടിഒ സാജു, എഎംവിഐന്മാരും, അസിസ്റ്റന്റ് എഎംവിഐമാരും  പരിപാടിയില്‍ സംബന്ധിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!