സ്ഥാനാര്‍ത്ഥിയായി മത്സരിച്ചയാളെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ഥം വ്യക്തിഹത്യ നടത്തിയതായി പരാതി.പുല്‍പ്പള്ളി പഞ്ചായത്ത് 15-ാം വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച തന്നെ വ്യക്തിപരമായ വിഷയങ്ങള്‍ വലിയ തോതില്‍ പ്രചരിപ്പിച്ച് വ്യക്തിഹത്യ നടത്തിയെന്ന് ശിവന്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.താന്‍ മൂന്ന് മാസങ്ങള്‍ക്കകം മരണപ്പെടുമെന്നും വോട്ട് ചെയ്താല്‍ തന്നെ വേറെ ഇലക്ഷന്‍ ഉണ്ടാകണമെന്നും ദിവസേന മൂന്ന് തവണ ഡയാലിസിസിന് വിധേയനാകുന്ന മരണശയ്യയിലുള്ള ആളു തന്നെ വേണോ നിങ്ങളുടെ മെമ്പറെന്നും വ്യാപകമായി പ്രചരിപ്പിച്ചുവെന്ന് ശിവന്‍ പറഞ്ഞു.
സി പി എമ്മിലെയും ബി ജെ പി യിലെയും എതിര്‍ സ്ഥാനാര്‍ഥികളായി നിന്നവരാണ് ഇത്തരത്തില്‍ വ്യക്തിഹത്യ നടത്തി പ്രചരണം നടത്തിയതെന്നും ശിവന്‍ പറഞ്ഞു. ഇത് തിരഞ്ഞെടുപ്പില്‍ പരാജയത്തിന് കാരണമായെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ വാര്‍ഡിലെ ആശ വര്‍ക്കറായി ജോലി ചെയ്യുന്ന സ്ത്രീ മാെബൈല്‍ ഫോണിലൂടെ മാസങ്ങളുടെ ആയുസ് മാത്രമേ തനിക്ക് ഉള്ളൂ എന്നും പ്രചരിപ്പിച്ചു. വിഷയത്തില്‍ ഇലക്ഷന്‍ കമ്മീഷനും ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ടെന്നും, റീ ഇലക്ഷന്‍ നടത്തണമെന്നാണ് ആവശ്യമെന്നും ശിവന്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ശിവന്‍ ഇത്തവണ 26 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. വാര്‍ത്താ സമ്മേളനത്തില്‍ സിജു തോട്ടത്തില്‍ പങ്കെടുത്തു.