50 ലധികം പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കും; ഖജനാവിൽ പണമെത്തിയ്ക്കാൻ അടിയന്തിര നടപടികൾ തേടി കേന്ദ്രം

0

ബജറ്റിന് മുൻപ് ഖജനാവിൽ പണം എത്തിയ്ക്കാൻ അടിയന്തിര നടപടികൾ തേടി കേന്ദ്രസർക്കാർ. പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിൽക്കാനുള്ള നടപടികൾ കൂടുതൽ വേഗത്തിലാക്കാൻ തിരുമാനിച്ച് കേന്ദ്രസർക്കാർ. നിലവിൽ പ്രഖ്യാപിച്ചത് പുറമേ കൂടുതൽ കമ്പനികളുടെ ഓഹരികൾ വിൽക്കാനും കേന്ദ്രസർക്കാർ തിരുമാനിച്ചു. ഇതിന്റെ ഭാഗമായി പൊതുമേഖലയിലെ പ്രതിരോധ എഞ്ചിനീയറിംഗ് കമ്പനിയായ ബി.ഇ.എം.എല്ലിലെ ഓഹരികൾ വിറ്റഴിക്കലും കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു.

പൊതുബജറ്റ് എഴുതുന്ന ധനമന്ത്രിയ്ക്ക് കാലിയാകുന്ന ഖജനാവെന്ന വെല്ലുവിളി മറികടന്നേ മതിയാകൂ. ഇതിനുള്ള വിവിധ എളുപ്പ മാർഗ്ഗങ്ങളിൽ പ്രധാനം പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിൽപ്പന തന്നെയാണ്. നിലവിൽ ഓഹരി വിൽപ്പന പ്രഖ്യാപിച്ചിരിയ്ക്കുന്ന സ്ഥാപനങ്ങൾക്കൊപ്പം കൂടുതൽ സ്ഥാപനങ്ങളുടെ ഓഹരി വിൽക്കാനാണ് തിരുമാനം. വിൽക്കാനുളള പൊതുമേഖല സ്ഥാപനങ്ങളുടെ പട്ടിക തയ്യാറാക്കിയത് നീതി ആയോഗാണ്. സർക്കാരിൻ്റെ 50ലധികം കേന്ദ്ര പൊതു മേഖല സ്ഥാപനങ്ങൾ പട്ടികയിൽ ഉൾപ്പെടുന്നു.

വില്പനയ്ക്കായി തയ്യാറാക്കിയ കമ്പനികളുടെ ലിസ്റ്റ് നേരത്തെ സമർപ്പിച്ചിരുന്നു. ഇതിൽ ബി.ഇ.എം.എല്ലിലെ 26 ശതമാനം ഓഹരികൾ വിറ്റഴിക്കാനുള്ള ബിഡ്ഡാണ് ഇപ്പോൾ ആദ്യമായ് പ്രസിദ്ധികരിച്ചത്. സർക്കാർ ഉടമസ്ഥതയിലുള്ള ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്, കണ്ടെയ്നർ കോർപ്പറേഷൻ ഓഫ് ഇന്ത്യ, ഷിപ്പിങ്ങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, എയർ ഇന്ത്യ തുടങ്ങിയ സ്ഥാപനങ്ങളിലെ ഓഹരി വിൽപ്പനയ്ക്ക് പിന്നാലെയാണ് ബി.ഇ.എം.എൽ ഓഹരികളും വിൽക്കാനുള്ള കേന്ദ്രസർക്കാർ തിരുമാനം.

പ്രതിരോധ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന മിനിരത്ന കാറ്റഗി 1 പൊതുമേഖല കമ്പനിയാണ് ബി.ഇ.എം.എൽ. 1964 മെയ് 11നാണ് കമ്പനി രൂപീകരിച്ചത്. നിലവിൽ സർക്കാരിന് ബി.ഇ.എം.എല്ലിൽ 54 ശതമാനം ഓഹരിയാണ് ഉള്ളത്. ഇതിൽ 26 ശതമാനം കൂടി നഷ്ടമാകുന്നതോടെ സർക്കാരിന് സ്ഥാപനത്തിലുള്ള നിയന്ത്രണം കുറയും. ഓപ്പൺ മത്സര ബിഡ്ഡിങ്ങിലൂടെയാണ് വിൽപ്പന നടക്കുക.

Leave A Reply

Your email address will not be published.

error: Content is protected !!